Kerala

റവന്യൂ വെബ് പോര്‍ട്ടല്‍ വഴിയുള്ള സേവനങ്ങള്‍ യു കെ, യു എസ് എ, കാനഡ അടക്കം 10 രാജ്യങ്ങളില്‍ കൂടി ലഭ്യമാകും

Published by

തിരുവനന്തപുരം: കേരളത്തിലുള്ളവര്‍ക്കു മാത്രമല്ല, ലോകമെങ്ങുമുള്ള കേരളീയ പ്രവാസികള്‍ക്ക് ഉപകാരപ്രദമാകുംവിധം റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി. റവന്യൂ വെബ് പോര്‍ട്ടല്‍ വഴി നല്‍കുന്ന സേവനങ്ങള്‍ നിലവില്‍ 10 വിദേശ രാജ്യങ്ങളില്‍ കൂടി ലഭ്യമാണ്. യു കെ, യു എസ് എ, കാനഡ, സിങ്കപ്പൂര്‍, സൗദി അറേബ്യ, യു എ ഇ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹറിന്‍ എന്നീ രാജ്യങ്ങളിലാണ് ആദ്യഘട്ടമായി സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഇത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.
ഡിജിറ്റല്‍ റീസര്‍വ്വേ നടപ്പാക്കിയും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഒരുക്കിയും യുണീക്ക് തണ്ടപ്പേര്‍ ഏര്‍പ്പെടുത്തിയും ഇ-ഗവേര്‍ണന്‍സ് സംവിധാനങ്ങളെ ശക്തിപ്പെടുത്തി. സംസ്ഥാനത്ത് ഇ-പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതും പ്രത്യേക പട്ടയമിഷനു രൂപം നല്‍കിയതും എല്ലാം ഭൂമിയുടെ കൈവശാവകാശം ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ഇടപെടലുകളാണ്. ഇതിനൊക്കെ പുറമെയാണ് ഐ എല്‍ ഐ എം എസ് പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്റെ ഭൂമി സംയോജിത പോര്‍ട്ടലിന്റെ ലോഞ്ചിംഗ് വീഡിയോ മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ ചെയ്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by