കൊച്ചി: സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവതി മരിച്ചു. എറണാകുളം പനങ്ങാടുണ്ടായ അപകടത്തില്‍ കലൂര്‍ ഗോകുലം ഫൈനാന്‍സില്‍ ജോലി ചെയ്യുന്ന പള്ളുരുത്തി സ്വദേശിനി സനില (40) ആണ് മരിച്ചത്.
മാടവന സിഗ്‌നലിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ബൈക്ക് പൂര്‍ണമായും കത്തി.
അരൂര്‍ ഭാഗത്ത് നിന്ന് വൈറ്റില ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറില്‍ മറ്റൊരു ബൈക്ക് തട്ടി. തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മീഡിയന്‍ കടന്ന് എതിര്‍ ദിശയില്‍ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഈ ബൈക്കാണ് കത്തി നശിച്ചത്.
അപകടത്തില്‍ പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂട്ടറില്‍ ആദ്യം ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: