ടോക്കിയോ ; വ്യാജകുറ്റം ചുമത്തി 50 വർഷം ജയിലിൽ കിടന്നയാൾക്ക് ഒടുവിൽ മോചനം.ജപ്പാനിലെ ഷിസുക്ക ജില്ലയിലാണ് സംഭവം. വ്യാജകുറ്റത്തിന് വർഷങ്ങളോളം ശിക്ഷ അനുഭവിച്ച മുൻ ബോക്‌സറായ ഇവാ ഹകമാദ എന്ന 88 കാരനെയാണ് വെറുതെ വിട്ടത്. അഞ്ച് പതിറ്റാണ്ടുകളായി ശിക്ഷ അനുഭവിക്കുകയായിരുന്ന വയോധികനോട് പോലീസ് മേധാവി വ്യക്തിപരമായി മാപ്പും പറഞ്ഞു.
1966-ലാണ് ജാപ്പനീസ് പോലീസ് കൊലപാതക കേസിൽ ഇവാ ഹകമാദയെ അറസ്റ്റ് ചെയ്തത്. കേസ് പരിഗണിച്ച കോടതി ആദ്യം ഹകമാഡയെ വധശിക്ഷയ്‌ക്ക് വിധിച്ചു. എന്നാൽ ആ കേസിൽ സുപ്രീം കോടതിയെ സമീപിച്ചതോടെ ഏതാണ്ട് മുപ്പത് വർഷത്തോളം വിചാരണ നടന്നു. തുടർന്നാണ് പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. 2014ൽ ഈ കേസ് വീണ്ടും അന്വേഷിച്ചു. പോലീസും പ്രോസിക്യൂട്ടർമാരും ചേർന്ന് ഹകമാദയ്‌ക്കെതിരെ കൃത്രിമ തെളിവുണ്ടാക്കിയെന്നും ഇതിന് പോലീസ് സഹകരിച്ചെന്നും ആരോപണമുയർന്ന സാഹചര്യത്തിലാണ് കേസ് പുനരന്വേഷിക്കാൻ കോടതി തയ്യാറായത്.
ഈ അന്വേഷണത്തിലാണ് ഹകമദയെ കുറ്റവിമുക്തനാക്കിയത്. ഏകദേശം 50 വർഷത്തെ ജയിൽവാസത്തിന് ശേഷം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. വർഷങ്ങൾ നീണ്ട നിയമപോരാട്ടം അവസാനിച്ചു. ജയിൽ മോചിതനായ ഹകമദ വീട്ടിലെത്തിയതിന് പിന്നാലെ ഷിസോക ജില്ലാ പോലീസ് മേധാവി അദ്ദേഹത്തിന്റെ വീട് സന്ദർശിച്ച് വ്യക്തിപരമായി ക്ഷമാപണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: