ന്യൂഡൽഹി: ഇന്ത്യയിൽ തുടരാൻ റെസിഡന്റ് പെർമിറ്റ് നീട്ടി അനുവദിച്ച കേന്ദ്രമന്ത്രി അമിത് ഷായ്‌ക്ക് നന്ദി അറിയിച്ച് ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലിമ നസ്രീൻ. എക്‌സിലൂടെയാണ് അമിത്ഷായോട് നന്ദി അറിയിച്ചത്. ഈ മഹത്തായ രാജ്യത്തെ സ്നേഹിക്കുന്നുവെന്നും , കഴിഞ്ഞ 20 വർഷമായി ഇന്ത്യ തന്റെ രണ്ടാമത്തെ വീടാണെന്നും അവർ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ 20 വർഷമായി ഇന്ത്യയിൽ കഴിയുകയാണ് തസ്ലീമ നസ്രിൻ . ബംഗ്ലാദേശിലെ വർഗീയതയേയും സ്ത്രീ സമത്വത്തേയും കുറിച്ചുള്ള അവരുടെ രചനകളുടെ പേരിൽ മതമൗലികവാദികളാൽ അവർ വേട്ടയാടപ്പെട്ടിരുന്നു. ‘ലജ്ജ’ എന്ന പുസ്തകത്തിന്റെ പേരില്‍ ഇസ്‌ലാമിസ്റ്റുകളുടെ രൂക്ഷമായ വിമര്‍ശനം നേരിട്ട തസ്‌ലിമ 1994-ലാണ് ബംഗ്ലാദേശ് വിടുന്നത്
ഡൽഹിയിൽ താമസമാക്കുന്നതിനു മുമ്പ് കൊൽക്കത്ത, ജയ്പൂർ എന്നിവിടങ്ങളിൽ ദീർഘകാല റസിഡൻസ് പെർമിറ്റിലാണ് തസ്ലീമ താമസിച്ചിരുന്നത്. റസിഡൻസ് പെർമിറ്റ് കാലവധി പൂർത്തിയതോടെ പുതുക്കാനായി അപേക്ഷ നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക