World

ഗംഭീര വരവേൽപ്പ് , കൃഷ്ണഭജൻ ചൊല്ലി നരേന്ദ്രമോദിയെ സ്വീകരിച്ച് റഷ്യൻ ജനത ; എല്ലാവർക്കും മോദിജിയെ വളരെ ഇഷ്ടമാണെന്ന് റഷ്യൻ കലാകാരികൾ

Published by

മോസ്‌കോ: ബ്രിക്‌സ് ഉച്ചകോടിക്കായി റഷ്യയിലെ പൈതൃക നഗരമായ കസാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക് ഗംഭീര സ്വീകരണം . കൃഷ്ണഭജന ആലപിച്ചാണ് മോദിയെ റഷ്യൻ പൗരന്മാർ സ്വീകരിച്ചത് . രണ്ട് രാജ്യങ്ങൾക്കിടയിലുള്ള ആത്മീയത, സാംസ്കാരിക പൈതൃക ബന്ധത്തെ എടുത്തു കാട്ടുന്നതായിരുന്നു മോദിയ്‌ക്ക് നൽകിയ സ്വീകരണം .

കസാനിലെ ഹോട്ടൽ കോർസ്റ്റണിൽ ഇന്ത്യൻ പ്രവാസി സമൂഹവുമായും പ്രധാനമന്ത്രി സംവദിച്ചു. റഷ്യൻ കലാകാരന്മാരുടെ നൃത്ത പ്രകടനത്തിനും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു. “ഞങ്ങൾ വളരെ ആവേശഭരിതരാണ്. ഏകദേശം മൂന്ന് മാസത്തോളം ഞങ്ങൾ ഈ നൃത്തത്തിനായി റിഹേഴ്‌സൽ ചെയ്തു. ഇവിടെ എല്ലാവർക്കും പ്രധാനമന്ത്രി മോദിയെ ശരിക്കും ഇഷ്ടമാണ്. അദ്ദേഹം ഞങ്ങൾ നല്ല നർത്തകരാണെന്ന് പറഞ്ഞ സന്തോഷമാണ് എല്ലാവർക്കും ‘ റഷ്യൻ കലാകാരികളിലൊരാൾ പറഞ്ഞു.

അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തി. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇതിനായി സഹകരിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും മോദി വ്യക്തമാക്കിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക