ചെന്നൈ:ജഡ്ജിക്കെതിരെയുള്ള വ്യക്തിപരമായ പരാമര്‍ശങ്ങളും അധിക്ഷേപവും കോടതിയലക്ഷ്യമായി കാണാനാവില്ലെന്ന് മധുര ഹൈക്കോടതി. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിനെ വിമര്‍ശിച്ചതിന് ഡിഎംകെ സംഘടനാ സെക്രട്ടറി ആര് എസ് ഭാരതിക്കെതിരെ യൂട്യൂബര്‍ നല്കിയ കോടതിയ ലക്ഷ്യ ഹര്‍ജി തള്ളിക്കൊണ്ടാണ് ഈ പരാമര്‍ശം നടത്തിയത്. നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനം സുതാര്യതയാണ്. വിമര്‍ശനങ്ങള്‍ കോടതികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ വളര്‍ത്തുകയേ ഉള്ളൂവെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി ഹൈക്കോടതി പറഞ്ഞു. ജഡ്ജിമാര്‍ പോവുകയും കോടതികള്‍ നിലനില്ക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: