തിരുവനന്തപുരം:ആധുനിക മ്യൂസിയം സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് കഥപറയും മാതൃകയില്‍ തീമാറ്റിക് രീതിയിലാണ് സംസ്ഥാനത്ത് മ്യൂസിയങ്ങള്‍ സജ്ജമാക്കുന്നതെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. ശ്രീ ചിത്രാ ആര്‍ട്ട് ഗ്യാലറി പൈതൃക മന്ദിരത്തില്‍ നിര്‍മ്മിച്ച ആമുഖ ഗ്യാലറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രവിവര്‍മ്മ ചിത്രങ്ങള്‍ക്കും രവിവര്‍മ്മ സ്കൂള്‍ ഓഫ് ആര്‍ട്ടിലെ മറ്റ് കലാകാരന്മാരുടെ ചിത്രങ്ങള്‍ക്കും മാത്രമായി ഒരു ഗ്യാലറി സ്ഥാപിക്കുകയെന്ന ദീര്‍ഘകാല സ്വപ്നമാണ് രാജാരവിവര്‍മ്മ ആര്‍ട്ട് ഗ്യാലറിയിലൂടെ യാഥാര്‍ത്ഥ്യമായത്. വിശ്വോത്തര കലാകാരന് ജന്മനാട്ടില് ഒരു സ്മാരകമെന്നതും കണക്കിലെടുത്താണ് ഗ്യാലറിക്ക് തുടക്കം കുറിച്ചത്. ഗ്യാലറിയിലെ ചിത്രങ്ങളെക്കുറിച്ചും സമകാലിക കലയെക്കുറിച്ചും പഠനങ്ങള്‍ നടത്തുന്നതിനും വിവരണങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് ലൈബ്രറിയോടുകൂടിയ ആമുഖ ഗ്യാലറി ഒരുക്കിയതെന്ന് മന്ത്രി പറഞ്ഞു.
ആമുഖ ഗ്യാലറിയില്‍ പ്രവേശിക്കുന്നവര്‍ക്ക് രാജാരവിവര്‍മ്മക്കുറിച്ചും അദ്ദേഹത്തിന്റെ രചനാ സമ്പ്രദായത്തെക്കുറിച്ചും തന്റെ കലാജീവിതത്തിനിടെ അദ്ദേഹം കടന്നുപോയ മറ്റു നാടുകളെക്കുറിച്ചും സംഭാവനകളെ കുറിച്ചും വ്യക്തമായ ധാരണ നല്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: