ന്യൂദല്‍ഹി: മോദിയുടെ ഭാഷയില്‍ പറഞ്ഞാല്‍ പ്രമുഖ സമരജീവിയായാണ് സ്വരാജ് ഇന്ത്യയുടെ നേതാവ് യോഗേന്ദ്രയാദവ് അറിയപ്പെടുന്നത്. പക്ഷെ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വേണ്ടി ഭാരത് ജോഡോ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കാനെത്തിയ യോഗേന്ദ്ര യാദവിനെ ഇറക്കിവിടുകയായിരുന്നു പ്രകാശ് അംബേദ് കര് എന്ന ദളിത് പാര്‍ട്ടി നേതാവിന്റെ അനുയായികള്‍. ഇന്ത്യന്‍ ഭരണഘടന എഴുതിയ ബി.ആര്.അംബേദ്കറുടെ ചെറുമകനാണ് പ്രകാശ് അംബേദ് കര്.
മഹാരാഷ്ട്രയിലെ അകോലയില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രസംഗിക്കാന്‍ എത്തിയ യോഗേന്ദ്ര യാദവിനെ ദളിത് പ്രവര്‍ത്തകര്‍ പ്രസംഗിക്കാന്‍ അനുവദിക്കാതെ കയ്യേറ്റം ചെയ്ത് ഓടിക്കുന്നതിന്റെ വീഡിയോ
BREAKING NEWS 🚨 Yogendra Yadav has been beaten by public in Maharashtra. He had gone there with his agenda.pic.twitter.com/nYUslZ0W0y
— Times Algebra (@TimesAlgebraIND) October 21, 2024
ഉദ്ധവ് താക്കറെ-ശരദ് പവാര്‍- കോണ്‍ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡിയുടെ സഖ്യകക്ഷിയായിരുന്നു നേരത്തെ പ്രകാശ് അംബേദ് കറുടെ പാര്‍ട്ടിയായ വാഞ്ചിത് ബഹുജന്‍ അഘാഡി (വിബിഎ). പക്ഷെ അവര്‍ ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡിയുമായ സഖ്യം ഉപേക്ഷിച്ചിരുന്നു. മഹാരാഷ്ട്രയിലെ അകോല മേഖലയിലാണ് മഹാവികാസ് അഘാഡിയെ പിന്തുണച്ച് ഭാരത് ജോഡോ പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്യാന്‍ യോഗേന്ദ്ര യാദവ് എത്തിയത്. മഹാരാഷ്ട്രയിലെ അകോല മേഖലയാകട്ടെ പ്രകാശ് അംബേദ്കറുടെ തട്ടകമാണ്.
ഭാരത് ജോഡോ പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്ത് മഹാവികാസ് അഘാഡിയെ പിന്തുണച്ച് പ്രസംഗിക്കാന്‍ എത്തിയതായിരുന്നു യോഗേന്ദ്ര യാദവ് . വേദിയില്‍ പ്രസംഗിക്കാന്‍ എത്തിയെങ്കിലും വിബിഎ പ്രവര്‍ത്തകര്‍ ഇരച്ചുകയറി. യോഗേന്ദ്ര യാദവിന്റെ അനുയായികള്‍ക്ക് ദളിത് പ്രവര്‍ത്തകരെ തടയാന്‍ സാധിച്ചില്ല. ഒരു ഘട്ടത്തില്‍ അവര്‍ യോഗേന്ദ്ര യാദവിനെ കയ്യേറ്റം ചെയ്യും എന്ന നില വരെ എത്തിയിരുന്നു. പിന്നീട് പൊലീസ് എത്തി ഒരു വിധത്തിലാണ് യോഗേന്ദ്രയാദവിനെ രക്ഷിച്ച് കൊണ്ടുപോയത്. പിന്നീട് യോഗേന്ദ്രയാദവ് പ്രസംഗിക്കാതെ മടങ്ങി.
ദല്‍ഹിയില്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന കര്‍ഷകസമരങ്ങള്‍ സംഘടിപ്പിക്കുന്നതിന് പിന്നിലെ പ്രധാനിയായിരുന്നു യോഗേന്ദ്രയാദവ്. എന്തിനും ഏതിനും സമരം എന്നതാണ് യോഗേന്ദ്രയാദവിന്റെ ലൈന്‍. ഇദ്ദേഹത്തെപ്പോലുള്ളവരെ ഉദ്ദേശിച്ചാണ് പ്രധാനമന്ത്രി മോദി സമരജീവികള്‍ എന്ന വാക്ക് പ്രസംഗത്തില്‍ ഉപയോഗിച്ചത്. അര്‍ബന്‍ നക്സലൈറ്റായും യോഗേന്ദ്ര യാദവ് അറിയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: