കൊല്ലം: ആയൂരില്‍ ഓട്ടോറിക്ഷകളും കാറും കൂട്ടിയിടിച്ച് അപകടം. ആയൂരില്‍ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോയ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടോറിക്ഷകളും കാറുമാണ് ഇടിച്ചത്. വാഹനങ്ങളില്‍ ഉണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആയൂര്‍ കശുവണ്ടി ഫാക്ടറിക്ക് സമീപത്തായിരുന്നു രാവിലെ അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട് റോഡില്‍ കിടന്ന കാര്‍ ചടയമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. എതിര്‍ദിശയില്‍ നിന്ന് വരുകയായിരുന്ന ഓട്ടോയില്‍ കാര്‍ ഇടിക്കുന്നതും പിന്നാലെ മറ്റൊരു ഓട്ടോയിലും ഇടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. അപകടത്തി കാറിനും ഓട്ടോറിക്ഷകള്‍ക്കും കേടുപാട് സംഭവിച്ചു. വേഗതകുറവായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
















