ശരീരത്തിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട പോഷകഘടകങ്ങളിലൊന്നാണ് ഇരുമ്പ്. ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറയുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതായത് ഊര്‍ജ്ജം കുറയുക, ശ്വാസതടസ്സം, തലവേദന, തലകറക്കം, വിളര്‍ച്ച എന്നിവയ്ക്ക് ഇടയാക്കിയേക്കും. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവ വിളര്‍ച്ച. ശരീരത്തില്‍ ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഇല്ലാത്ത അവസ്ഥയാണിത്. ചുവന്ന രക്താണുക്കള്‍ക്ക് ഓക്സിജനെ വഹിക്കാന്‍ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ഇരുമ്പിന്റെ കുറവ് പരിഹരിക്കാന്‍ ഏറ്റവും മികച്ച പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഹീമോഗ്ലോബിന്‍ ഉല്‍പ്പാദിപ്പിക്കാനും വിളര്‍ച്ച തടയാനും സഹായിക്കുന്ന ഇരുമ്പും മറ്റ് ആരോഗ്യ-സമ്പുഷ്ടമായ പോഷകങ്ങളും അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിലെ നൈട്രേറ്റുകള്‍ക്ക് തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും വൈജ്ഞാനിക പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും ഡിമെന്‍ഷ്യയുടെ സാധ്യത ലഘൂകരിക്കാനും കഴിയും.
ബീറ്റ്റൂട്ടില്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാല്‍ ബീറ്റ്റൂട്ട് അമിതമായി കഴിക്കുന്നത് കുറഞ്ഞ രക്തസമ്മര്‍ദ്ദത്തിനും കാരണമാവുകയും അലര്‍ജി പ്രശ്നത്തിന് കാരണമാവുകയും ചെയ്യും. കൂടാതെ, ബീറ്റ്റൂട്ടിലെ ഉയര്‍ന്ന കാത്സ്യം ഓക്സലേറ്റ് കാല്‍സ്യം ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുകയും വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും വയറുവേദനയ്ക്ക് കാരണമാവുകയും ചെയ്യും. എന്നാല്‍ മറ്റ് ചില ഭക്ഷണങ്ങളും വിളര്‍ച്ചയില്‍ നിന്നും പുറത്ത് കടക്കാന്‍ സഹായിക്കുന്നവയാണ്. ഇവ ഏതെല്ലാമെന്ന് നോക്കാം…
ഇരുമ്പിന്റെ കുറവ് പരിഹരിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ശര്‍ക്കര
ദിവസവും ചെറിയ അളവില്‍ ശര്‍ക്കര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അയണിന്റെ അഭാവം ഇല്ലാതാക്കും. പഞ്ചസാരയ്ക്കു പകരം ശര്‍ക്കര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരമാണ്.
നെല്ലിക്ക
വിറ്റീമിന്‍ സി, അയണ്‍, കാല്‍സ്യം തുടങ്ങിയ പോഷകങ്ങള്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച തടയാന്‍ ഇത് സഹായിക്കും.
ചീര
ശരീരത്തിന്റെ ആരോഗ്യത്തിന് മികച്ച ഭക്ഷണമാണ് ചീര. അയണ്‍ ധാരാളം അടങ്ങിയ ചീര ആഴ്ചയില്‍ രണ്ട് തവ കഴിക്കാം.
ഉണക്ക മുന്തിരി
ഉണക്കമുന്തിരി പ്രത്യേകിച്ചും കോപ്പര്‍, മറ്റ് വിറ്റാമിനുകള്‍ എന്നിവയും ഉണക്കമുന്തിരിയില്‍ ധാരാളമുണ്ട്. എട്ടു മുതല്‍ പത്തു വരെ ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: