ധാക്ക: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ബംഗ്ലാദേശ് 106 റണ്‍സിന് പുറത്ത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയും ആദ്യ ഇന്നിങ്സില്‍ തകര്‍ച്ച നേരിടുകയാണ്. ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റ് കൈയിലിരിക്കെ 34 റണ്‍സിന്റെ ലീഡാണ് സന്ദര്‍ശകര്‍ക്കുള്ളത്. കൈല്‍ വെറെയ്നെ (18), വിയാന്‍ മള്‍ഡര്‍ (17) എന്നിവരാണ് ക്രീസില്‍.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ മൂന്ന വിക്കറ്റ് വീതം വീഴ്ത്തിയ കഗിസോ റബാദ, വിയാന്‍ മള്‍ഡര്‍, കേശവ് മഹാരാജ് എന്നിവരുടെ കരുത്തിലാണ് 106 റണ്‍സിലൊതുക്കിയത്. 30 റണ്‍സെടുത്ത ഓപ്പണര്‍ മഹ്മുദുല്‍ ഹസന് ജോയ് ആണ് ടോപ് സ്കോറര്‍. മറ്റ് മൂന്നു പേര് കൂടി മാത്രമാണ് ബംഗ്ലാനിരയില്‍ രണ്ടക്കം കടന്നത്. തയ്ജുല്‍ ഇസ്ലാം 16ഉം, മെഹ്ദി ഹസ്സന് റാസ 13ഉം മുഷ്ഫിഖര്‍ റഹിം 11ഉം റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ തയ്ജുല്‍ ഇസ്ലാമാണ് പ്രതിരോധത്തിലാക്കിയത്. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമിന്റെ (6) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. പിന്നീട് ടോണി ഡി സോര്‍സി (30) ട്രിസ്റ്റണ്‍ സ്റ്റബ്സ് (23) സഖ്യം 41 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സ്റ്റബ്സിനെ പുറത്താക്കി തയ്ജുല്‍ ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്കി. തുടര്‍ന്നെത്തിയ ഡേവിഡ് ബെഡിംഗ്ഹാം (11), റ്യാന്‍ റിക്കല്‍റ്റണ്‍ (27), മാത്യൂ ബ്രീറ്റ്സ്കെ (0) എന്നിവരേയും തയ്ജുല്‍ മടക്കി. അതിന് മുമ്പ് സോര്‍സിയേയും തയ്ജുല്‍ വീഴ്ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: