ന്യൂദല്‍ഹി:മമതയുടെ ബംഗാളില്‍ രോഗം വന്ന് ചികിത്സിക്കാന്‍ പോകുമ്പോള്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് തീര്‍ച്ചയായും ചോദിക്കണമെന്ന് താക്കീത്. കാരണം ബംഗാളില്‍ വ്യജഡോക്ടര്‍മാരുടെ എണ്ണം വര്‍ധിക്കുന്നു.
ഏകദേശം 560ഓളം വ്യാജഡോക്ടര്‍മാര്‍ ഇവിടെ ഉള്ളതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ രാം ശങ്കര്‍ സിങ്ങ് എന്ന വ്യാജഡോക്ടറുടെ പേരില്‍ നിറയെ ഡിഗ്രികള്‍ ഉണ്ട്. എംബിബിഎസ്, എംഡി, ഡിഎംഎഎല്‍ടി, ഡിഐഎഎഎംഎസ് എന്നീ ഡിഗ്രികള്‍ ഉള്ളതായി ബോര്‍ഡ് ഉണ്ട്. പക്ഷേ അന്വേഷണത്തില്‍ ഇയാളുടെ എല്ലാ ഡിഗ്രികളും വ്യാജമാണെന്ന് തെളിഞ്ഞു.
അജയ് തിവാരി എന്നയാള്‍ക്ക് ബികോം ഡിഗ്രിയേ ഉള്ളൂ. പക്ഷെ ഇയാള്‍ ഗ്യാസ്ട്രോ എന്റോളജിസ്റ്റായി കഴിഞ്ഞ 20 വര്‍ഷമായി ജോലി ചെയ്യുന്നു. കോതാരി ക്ലിനിക്കിലാണ് ഇദ്ദേഹം ഡോക്ടറായി പ്രവര്‍ത്തിച്ചുവരുന്നത്. നരേന് പാണ്ഡെ എന്ന അലര്‍ജി സ്പെഷ്യലിസ്റ്റാണ് മറ്റൊരു വ്യാജന്.
ഈ വ്യാജ ഡോക്ടര്‍മാര്‍ക്കെല്ലാം പൊലീസിലെ ഉന്നതങ്ങളില്‍ പിടിയുണ്ടെന്നും അതിനാല്‍ അവര്‍ അറസ്റ്റില്‍ നിന്നും രക്ഷപ്പെടുകയാണെന്നുമാണ് ബംഗാള്‍ മെഡിക്കല്‍ കൗണ്‍സിലിലെ നിര്‍മ്മല്‍ മാജി പറയുന്നത്.
രമേഷ് ചന്ദ്രബൈദ്യ എന്നയാളാണ് വ്യാജ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വില്കുന്നത്. ഇയാള്‍ ഏകദേശം 560 ഓളം വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വിറ്റഴിച്ചതായി പറയുന്നു. ഇതോടെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രതയിലാണ്. ഇപ്പോള്‍ മമത ഭരണത്തില്‍ മെഡിക്കല്‍ രംഗം കുത്തഴിഞ്ഞ നിലയിലാണ്. പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രപതിയായിരുന്നപ്പോള്‍ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം നേടിയ വ്യക്തിയാണ്.ശുഭേന്ദുഭട്ടാചാര്യ. എന്നാല്‍ വ്യാജനാണെന്ന് അറിഞ്ഞതോടെ ബംഗാള്‍ മുഴുവന്‍ ഞെട്ടി.
ആര്‍ജി കാര്‍ ബലാത്സംഗം: ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരോഗ്യ ബന്ദിലേക്ക്
ആര് ജി കാര്‍ മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലാണ്. ബലാത്സംഗം നടത്തിയ കുറ്റവാളികളെ രക്ഷിക്കാന്‍ ബലാത്സംഗം നടന്ന മുറി തന്നെ മാറ്റിപ്പണിത ആര്‍ജി കാര്‍ മെഡിക്കല്‍ കോളെജിലെ പ്രിന്‍സിപ്പല്‍ സുദീപ്ത് ദാസ് മെഡിക്കല്‍ രംഗത്ത് വലിയ അഴിമതി നടത്തുന്ന ഡോക്ടറായിരുന്നു. മമതയുടെ ഗുഡ് ബുക്കിലായിരുന്ന ഇയാളെ മമത രക്ഷിക്കാന്‍ ശ്രമം നടത്തിയിരുന്നു. പിന്നീട് സിബിഐ ആണ് സുദീപ്ത ദാസിനെ അറസ്റ്റ് ചെയ്തത്. പത്താവശ്യങ്ങള്‍ ഉയര്‍ത്തിയുള്ള സമരത്തില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ആരോഗ്യബന്ദ് നടത്തുമെന്ന ഭീഷണിയിലാണ് ഡോക്ടര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: