ന്യൂദല്‍ഹി: ദല്‍ഹിയിലെ സിആര്‍പിഎഫ് സ്കൂളിനടുത്തുള്ള സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സംശയിക്കുന്ന ടെലഗ്രാം ഗ്രൂപ്പിന്റെ വിവരങ്ങളും സ്ഫോടനത്തിന് പിന്നിലെ കാര്യങ്ങളും അന്വേഷിക്കാന്‍ കേന്ദ്രഏജന്‍സികള്‍ ഇറങ്ങിയതിന് ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന് അങ്കലാപ്പ്. ദല്‍ഹിയിലെ ക്രമസമാധാനം തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി അതിഷി കുറ്റപ്പെടുത്തുന്നു. ദല്‍ഹിയിലെ ക്രമസമാധാനപ്രശ്നം കേന്ദ്രസര്‍ക്കാരിന്റെ ചുമതലയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി അതിഷി.
അന്വേഷണത്തിലേക്ക് കേന്ദ്ര ഏജന്‍സികളെ കൊണ്ടുവരുന്നത് ആം ആദ്മിയെ കുരിശിലേറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന വ്യാജ ആരോപണമാണ് ദല്‍ഹി മുഖ്യമന്ത്രി അതിഷി കഴിഞ്ഞ ദിവസം നടത്തിയത്. വാസ്തവത്തില്‍ ആം ആദ്മിയ്ക്ക് ഖലിസ്ഥാന്‍ നേതാക്കളുമായി നല്ല ബന്ധമുണ്ടെന്നും പഞ്ചാബില്‍ ആം ആദ്മി അധികാരത്തില്‍ എത്തിയത് ഖലിസ്ഥാന്‍ ഫണ്ടുകൊണ്ടാണെന്നും സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്ഥാന്‍ ഗ്രൂപ്പിന്റെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ ആരോപിച്ചിട്ടുള്ളതാണ്. അതുപോലെ പഞ്ചാബില്‍ ക്രമസമാധാനപ്രശ്നം സൃഷ്ടിക്കാന്‍ എത്തിയ അമൃതപാല്‍ സിങ്ങിനും ആവശ്യമായ ഫണ്ട് ഒഴുക്കുന്നത് കാനഡയിലെയും യുഎസിലെയും ഖലിസ്ഥാന്‍ അനുകൂല സംഘടനകളാണ്.
സ്ഫോടനം വെറും സന്ദേശം
ഈ സ്ഫോടനം ആളപായം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചല്ലെന്നാണ് പൊലീസ് നിഗമനം. ഈ സ്ഫോടനത്തിലൂടെ ഒരു സന്ദേശം നല്‍കുക മാത്രമാണ് അക്രമികളുടെ ലക്ഷ്യം.
വെള്ളപ്പൊടിയാണോ സ്ഫോടനമുണ്ടാക്കിയത്?
ദല്‍ഹിയില്‍ സിആര്‍പിഎഫ് സ്കൂളിന് സമീപം സ്ഫോടനമുണ്ടാക്കിയത് വെള്ളപ്പൊടിയാണോ എന്നാണ് സംശയം. ഈ വെള്ളപ്പൊടി ദുര്‍ബലമായ സ്ഫോടകവസ്തുവാണെന്ന് പറയുന്നു.
സിസിടിവി ക്യാമറ തകര്‍ന്നു
ഉഗ്രസ്ഫോടനത്തില്‍ സിസിടിവി ക്യാമറ നെടുകെ പിളന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: