Kerala

ആന്ധ്രയില്‍ നിന്ന് കഞ്ചാവ് കടത്തി; എറണാകുളത്ത് നിന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ കയറി; തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട

Published by

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. ഏഴ് കിലോയോളം കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു, കെഎസ്ആര്‍ടിസി ബസിലെത്തിയ സംഘത്തെ ആറ്റിങ്ങലില്‍ വെച്ചാണ് പിടികൂടിയത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ആറ്റിങ്ങല്‍ ബസ്റ്റാന്‍ഡില്‍ വച്ചാണ് സംഭവം.

ഏകദേശം ഏഴ് കിലോയോളം വരുന്ന കഞ്ചാവ് ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തി.സംഭവത്തില്‍ വള്ളക്കടവ് സ്വദേശികളായ അനസ്, സുകുമാരന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. എക്‌സൈസും എന്‍ഫോഴ്‌സ്‌മെന്റും ചിറയിന്‍കീഴ് എക്‌സൈസും സംയുക്തമായാണ് കഞ്ചാവ് സംഘത്തെ കസ്റ്റഡിയിലെടുത്തത്. ആന്ധ്രയില്‍ നിന്ന് കടത്തിക്കൊണ്ടു വന്നതാണെന്നാണ് വിവരം. എറണാകുളത്ത് വച്ചാണ് കഞ്ചാവുമായി ഈ സംഘം സ്വിഫ്റ്റ് ബസില്‍ കയറിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by