മാവുങ്കാല്‍: കലാ ഒരു സമപ്പര്ണമാണ്, ശില്‍പ്പികള്‍ എവിടെയും സ്വന്തം പേരുകള്‍ എഴുതി ചേര്‍ക്കാന്‍ ശ്രമിക്കാറില്ല. അതുകൊണ്ട് തന്നെ ശില്പ കലാകാരന്മാരെ അംഗീകരിക്കാന്‍ സമൂഹം മടിക്കുന്നുവെന്നും മറ്റുകലാകാരന്മാര്ക്ക് കിട്ടുന്ന അംഗീകാരവും പ്രസക്തിയും ശില്പ കലാകാരന്മാര്ക്ക് കിട്ടുന്നില്ലെന്നും തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റും കവിയുമായ കല്ലറ അജയന്.
കേരള സംസ്ഥാന ക്ഷേത്രകലാ(ശിലാശില്പം)പുരസ്കാരം നേടിയ ശില്പിയും തപസ്യ കലാസാഹിത്യ വേദി ജില്ലാ സമിതി അംഗവുമായ കെ.ശ്രീധരന് നായരെ അനുമോദിക്കുന്നതിന് തപസ്യകലാ സാഹിത്യ വേദി ജില്ല സമിതിസംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ.ബാലചന്ദ്രന് പെരിയ അധ്യക്ഷനായി. നീലേശ്വരം യൂണിറ്റ് സെക്രട്ടറി കെ.കുഞ്ഞികൃഷ്ണന് പിഷാരടി അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. സംസ്ഥാന സെക്രട്ടറി രാമകൃഷ്ണന് വേങ്ങര,ബാലചന്ദ്രന് കൊട്ടോടി, എ.എം.മുരളീധരന്, വി.ജി.ശ്രീകുമാര്‍, രതീഷ് കക്കാട്ട്, ബാബു കോട്ടപ്പാറ, കണ്ണന് എടമുണ്ട, രാധിക ടീച്ചര്‍,ജയകുമാര്‍ നെല്ലിത്തറ, മാധവപിഷാരടി, സിന്ധു ടീച്ചര്‍ കാസര്‍കോട്, കെ.ആര്.കെ.കല്യോട്ട് തുടങ്ങിവര്‍ സംസാരിച്ചു.
കെ.ശ്രീധരന് നായര്‍ മറുപടി പ്രസംഗം നടത്തി.ജില്ലാ ജനറല്‍ സെക്രട്ടറി ടി.രമേശന് കാഞ്ഞങ്ങാട് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് സദാനന്ദന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. അനിത പുലയനടുക്കം നാന്ദി ഗീതം അവതരിപ്പിച്ചു.കല്ലറ അജയകുമാറിന്റെ കവിതയും ബാലചന്ദ്രന് കൊട്ടോടിയുടെ പുല്ലാംകുഴല്‍ വായനയും അഭിജിത്ത് , ഔചിത്യ അഭിജിത്ത് എന്നിവരും കീര്‍ത്തനവും പരിപാടിയെ വേറിട്ടതാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: