പാലക്കാട്: വിന്റജ് ആന്റ് ക്ലാസിക്ക് സ്കൂട്ടര്‍ ക്ലബിന്റെ എട്ടാം വര്‍ഷികത്തോടനുബന്ധിച്ച് കോട്ടമൈതാനത്തില്‍ എണ്‍പതോളം പഴയകാല സ്കൂട്ടറുകള് അണിനിരന്നത് കൗതുകമായി. 1960 മുതല്‍ 1998 വരെയുളള ടു സ്ട്രോക്ക് സ്കൂട്ടറുകളാണ് പങ്കെടുത്തത്. തിരുവനന്തപുരത്ത് നിന്നുപോലും അറുപതോളം വയസ്സുള്ളവര്‍ വരെ സ്കൂട്ടര്‍ ഓടിച്ചെത്തി.
കോയമ്പത്തൂര്‍ കോട്ടണ്‍ സിറ്റി ക്ലാസ്സിക് സ്കൂട്ടര്‍ ക്ലബില്‍ നിന്നും ഇരുപത്തഞ്ചോളം സ്കൂട്ടറുകള് എത്തി. ടി.എസ്. ഹരിശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. സ്കൂട്ടര്‍ കൊണ്ടുള്ള വിവിധ ഗെയിമുകള്‍, ജില്ലയിലെ മുതിര്‍ന്ന സ്കൂട്ടര്‍ മെക്കാനിക്കുകളെ ആദരിക്കല്‍ എന്നിവയും നടന്നു. ക്ലബ്ബ് പ്രസിഡന്റ് ആഷിക് വാഴക്കാട്, പാലക്കാട് യൂണിറ്റ് അഡ്മിന് നവാസ്, ജീത്തു നേതൃത്വം നല്കി. മുകില്‍ നാഥ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: