മലപ്പുറം: വാഴക്കാട് ഹായത്ത് ഹോമില്‍ താമസിക്കുന്ന മൂന്ന് പെണ്‍കുട്ടികളെ കാണാതായി. സംഭവത്തില്‍ വാഴക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി മുതലാണ് മൂന്ന് പെണ്‍കുട്ടികളെയും കാണാതായത്. ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് കാണാതായത്.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.പെണ്‍കുട്ടികള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: