കൊല്ലം: : വിഷാദരോഗം ഉണ്ടെന്നും ഉറക്കം വരാതിരിക്കാന്‍ മൂന്നു മാസമായി രാസലഹരി ഉപയോഗിക്കുന്നുണ്ടെന്നും എംഡിഎയുമായി പിടിയിലായ സീരിയല്‍ നടി. കഴിഞ്ഞ ദിവസം പരവൂര്‍ പൊലീസിന്റെ പിടിയിലായ ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീനന്ദനത്തില്‍ ഷംനത്ത് (പാര്‍വതി -36) ആണ് ഇങ്ങനെ മൊഴി നല്‍കിയത്.
കടയ്ക്കല്‍ ഭാഗത്തു നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് നടിയുടെ മൊഴി .എന്നാല്‍ പൊലീസ് അന്വേഷണം തുടരുകയാണ്. സിനിമ-സീരിയല്‍ രംഗത്തുള്ളവര്‍ക്ക് രാസലഹരി കൈമാറുന്ന സംഘമാണോ ഷംനത്തിനെയും വലയിലാക്കിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.ഷംനത്തിന്റെ കിടപ്പു മുറിയില്‍ നിന്നും 1.4 ഗ്രാം എംഡിഎംഎ പൊലീസിന് ലഭിച്ചു.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനത്ത് പിടിയിലായത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം താമസിച്ചിരുന്ന വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. വക്കം സ്വദേശിനിയായ നടി ഒഴുകുപാറയിലാണ് താമസിക്കുന്നത്. മലയാളം സീരിയലുകളില്‍ അഭിനയിക്കുന്ന ഷംനത്ത,് പാര്‍വതി എന്ന പേരിലാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: