കൊച്ചി : കായിക സ്വപ്നങ്ങളെ പിന്തുടരാൻ ശ്രാവണിന് കൈത്താങ്ങായി സേവാഭാരതിയും, സക്ഷമയും .കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ , ഭാരത് ഹോസ്പിറ്റൽ എന്നിവരുമായി സഹകരിച്ച് സക്ഷമയും സേവാഭാരതിയും ചേർന്നാണ് ശ്രാവൺ എന്ന കൊച്ചു മിടുക്കന് കായിക മത്സരത്തിൽ പങ്കെടുക്കാൻ പറ്റുന്ന രീതിയിലുള്ള കൃത്രിമ കാല് സമ്മാനിച്ചത് . ശ്രാവണിന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഇതോടെ സഫലമായത്.
ജന്മനാ വൈകല്യങ്ങൾക്കിടയിലും ശ്രാവൺ മികച്ച കായിക താരമാകാൻ ശ്രമിച്ചിരുന്നു. ജീവിതയാത്രയിൽ, സേവാഭാരതി ശ്രാവണിന്റെ സ്ഥിരസഹചാരിയായിരുന്നു , ചെറുപ്പം തൊട്ട് പ്രായത്തിനനുസരിച്ച് കൃത്രിമകാലുകൾ നൽകി സംഘടന പിന്തുണച്ചിരുന്നു. ശ്രാവണിന്റെ വളർച്ചയ്‌ക്ക് താങ്ങാകാൻ കൂടെയുള്ള വിവരം സേവാഭാരതിയും ഫേസ്ബുക്ക് പോസ്റ്റിൽ പങ്ക് വച്ചിരുന്നു.
‘ ശ്രാവണിന് ഇപ്പോൾ തന്റെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിലേക്ക് ഒരു സുപ്രധാന ചുവട് വയ്‌ക്കാൻ കഴിയും. തന്റെ ഭാവി ലക്ഷ്യങ്ങൾ പിന്തുടരാൻ ആവശ്യമായ ചലനാത്മകതയും സ്വാതന്ത്ര്യവും പുതിയ പ്രോസ്തറ്റിക് ലെഗ് നൽകും. പ്രചോദനാത്മകമായ ഈ കഥ സമൂഹത്തിന്റെ ശക്തിയെയും, വൈകല്യമുള്ള വ്യക്തികളുടെ ജീവിതത്തിൽ അനുകമ്പയുള്ള പിന്തുണ ചെലുത്താൻ കഴിയുന്ന പരിവർത്തനാത്മക സ്വാധീനത്തെയും ഉയർത്തിക്കാട്ടുന്നു. സക്ഷമയും സേവാഭാരതിയും ശ്രാവണിന് തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള വ്യക്തമായ മാർഗ്ഗം നൽകുക മാത്രമല്ല, മുന്നിലുള്ള ഏത് പ്രതിബന്ധങ്ങളെയും മറികടക്കാൻ ആവശ്യമായ പ്രത്യാശയും പ്രോത്സാഹനവും നൽകുകയും ചെയ്തു.‘ എന്നാണ് സേവാഭാരതിയുടെ പോസ്റ്റിൽ പറയുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: