ജയ്‌പൂർ: ക്ഷേത്രത്തിൽ മതപരമായ പരിപാടിക്കിടെ ആർഎസ്എസ് പ്രവർത്തകരെ അക്രമിച്ച കേസിലെ പ്രതിയുടെ വീടിന് നേരെ ബുൾഡോസർ നടപടി . അറസ്റ്റിലായ നസീബ് ചൗധരിയുടെ വീടാണ് അധികൃതർ ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കിയത് . ഇത് സംബന്ധിച്ച് ജയ്‌പൂർ വികസന അതോറിറ്റി ശനിയാഴ്ച നോട്ടീസ് നൽകിയിരുന്നുവെങ്കിലും നടപടിയില്ലാത്തതിനാൽ ഞായറാഴ്ച രാവിലെ വീട് പൊളിച്ചുനീക്കുകയായിരുന്നു.
ക്ഷേത്രത്തിന് സമീപത്തെ ഭൂമി അനധികൃതമായി കയ്യേറിയാണ് നസീബ് വീട് നിർമ്മിച്ചിരുന്നത് .ഒക്‌ടോബർ 17ന് രാത്രി ശരദ് പൂർണിമയുടെ ഭാഗമായി ജയ്‌പൂരിലെ ക്ഷേത്രത്തിൽ ആർഎസ്എസ് പ്രവർത്തകർ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെ നസീബ് ചൗധരിയും , മകനും ഉൾപ്പെടെയുള്ളവർ കത്തിയും വടിയും ഉപയോഗിച്ച് ആർ എസ് എസ് പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. പ്രതികളായ നസീബ് ചൗധരിയെയും മകനെയും കസ്‌റ്റഡിയിലെടുത്തതായും ആക്രമണത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: