ഗുവാഹത്തി: അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുന്നതിനിടെ കരിംഗഞ്ച് ജില്ലയിൽ നിന്ന് ഒരു ബംഗ്ലാദേശ് പൗരനെ പിടികൂടി തിരിച്ചയച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്.
“ഒരു ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരനായ മൊഹിബുള്ളയെ അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപം പിടികൂടി. അയാളെ കരിംഗഞ്ച് അതിർത്തിയിൽ നിന്ന് ബംഗ്ലാദേശിലേക്ക് തന്നെ തിരിച്ചയച്ചു,”- ശർമ്മ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. കൂടാതെ അതിർത്തിയിലെ എല്ലാ നുഴഞ്ഞുകയറ്റ ശ്രമങ്ങളും തടയാൻ അസം പോലീസ്, ബിഎസ്എഫ് സേനകൾ ജാഗ്രതയിലാണെന്നും ശർമ്മ കൂട്ടിച്ചേർത്തു.
അസമിലെ കരിംഗഞ്ച്, കച്ചാർ, ധുബ്രി, സൗത്ത് സൽമാര-മങ്കച്ചാർ ജില്ലകൾ ബംഗ്ലാദേശുമായി 267.5 കിലോമീറ്റർ അന്താരാഷ്‌ട്ര അതിർത്തി പങ്കിടുന്നുണ്ട്.
നിയമപ്രകാരം ഇന്ത്യക്കാരല്ലാത്തവർ ബംഗ്ലാദേശിൽ നിന്ന് രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നത് തടയാൻ സംസ്ഥാന പോലീസും ബിഎസ്എഫും സാധ്യമായതെല്ലാം ചെയ്യുമെന്ന് അസം ഡിജിപി ജി പി സിംഗ് നേരത്തെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: