കൊച്ചി: ഡിജെ അലൻ വാക്കറുടെ സംഗീതനിശക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലെ പ്രതികളെ കൊച്ചിയിലെത്തിച്ചു. ഡൽഹിയിലെ ചോർ ബസാറിൽ നിന്ന് പിടികൂടിയ മൂന്നു പ്രതികളെയാണ് കൊച്ചിയിലെത്തിച്ചത്. ഇവരിൽ നിന്ന് മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്.
വിലപിടിപ്പുള്ള 36 ഫോണുകളാണ് കവർന്നത്. അതിൽ 21 എണ്ണം ഐ ഫോണുകളാണ്. വിഐപി ടിക്കറ്റിലെത്തിയ സംഘമാണ് കവർച്ചക്കു പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഷോയിൽ മുൻനിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് ഇവർ കവർന്നത്. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികൾ ട്രാക്ക് ചെയ്തത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത്.
ഈ മാസം ആറിനാണ് കൊച്ചി ബോൾഗാട്ടി പാലസിൽ അലൻ വാക്കറുടെ പരിപാടി നടന്നത്. 5000 ത്തിലേറെപ്പേർ പങ്കെടുത്ത സംഗീതനിശയിൽ കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടി നടക്കുന്ന സ്ഥലങ്ങളിൽ സിസിടിവി നീരിക്ഷണവും ഏർപ്പെടുത്തിയിരുന്നു. എന്നാൽ സുരക്ഷാ സംവിധാനങ്ങളെല്ലാം മറികടന്നാണ് പ്രതികൾ ഫോണുകൾ കവർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: