Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീര്‍ത്ഥാടക ദുരിതം തുടരുന്നു: നീണ്ട ക്യൂ, കുടിവെള്ളം പോലും ഇല്ലെന്ന് പരാതി; വെര്‍ച്വല്‍ ക്യൂ ബുക്കിങ് 52,000 കടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2024, 08:58 am IST
in Kerala

പത്തനംതിട്ട: തുലമാസ പൂജയില്‍ ശബരിമല സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്. ദര്‍ശനത്തിനായി ക്യൂവില്‍ കാത്തുനില്‍ക്കേണ്ടത് മണിക്കൂറുകള്‍. ശബരിമല തുലാമാസ പൂജക്കായി നട തുറന്ന ശേഷം ഇന്നലെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് 52,000 കടന്നു. നട തുറന്ന 16ന് വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്തവരുടെ എണ്ണം 11,965 ആണ്. 17ന് 28959, 18ന് 53,955 എന്നിങ്ങനെയായിരുന്നു ബുക്കിങ്.

മാസപൂജാ ദിനങ്ങളില്‍ പടിപൂജയ്‌ക്കും ഉദയാസ്തമന പൂജക്കുമായി രണ്ടേകാല്‍ മണിക്കൂറോളം സമയമെടുക്കും. ഈ സമയം ക്യൂവിലുള്ളവര്‍ക്ക് ദര്‍ശനത്തിനു ചെറിയ കാലതാമസം ഉണ്ടാവുമെന്ന് ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍ അറിയിച്ചു.

ഇന്നലെ മൂന്നു വരെ 30,000 നടുത്ത് ഭക്തര്‍ ദര്‍ശനം നടത്തി. 16ന് നട തുറന്ന ശേഷം ഇതുവരെ 1,22,001 ഭക്തരാണ് ദര്‍ശനം നടത്തിയത്. ഇത് കഴിഞ്ഞ തുലാമാസ പൂജാ ദിനങ്ങളില്‍ ആകെ ദര്‍ശനം നടത്തിയ ഭക്തരേക്കാള്‍ കൂടുതലാണ്.

അതേസമയം ദര്‍ശന സമയം കൂട്ടിയിട്ടും ശബരിമല സന്നിധാനത്തെ തീര്‍ത്ഥാടക ദുരിതം തുടരുന്നു. എട്ടുമണിക്കൂറിലധികം കാത്തു നിന്നിട്ടും ദര്‍ശനം കിട്ടാതെ തീര്‍ത്ഥാടകര്‍. ആവശ്യത്തിന് പൊലീസുകാരില്ലാത്തത് പ്രതിസന്ധിയ്‌ക്ക് കാരണം. തീര്‍ത്ഥാടകര്‍ അധികമായി എത്തുമെന്ന് അറിഞ്ഞിട്ടും ആവശ്യത്തിന് മതിയായ പൊലീസ് സൗകര്യം ഒരുക്കിയിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

തുലമാസ പൂജയില്‍ ശബരിമല സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്. ദര്‍ശനത്തിനായി ക്യൂവില്‍ കാത്തുനില്‍ക്കേണ്ടത് മണിക്കൂറുകള്‍. കുടിവെള്ളം കിട്ടാതെയും വിരിവയ്‌ക്കാന്‍ പോലും ഇടമില്ലാതെയും ഭക്തര്‍ വലഞ്ഞു. പരാതി ഉയര്‍ന്നതോടെ ഇന്നലെ തിരക്കൊഴിവാക്കാന്‍ മൂന്നു മണിക്കൂര്‍ ദര്‍ശന സമയം നീട്ടി. ഉച്ചയ്‌ക്ക് ഒരു മണിക്കു നടയടയ്‌ക്കുന്നത് മൂന്നു മണിക്കും വൈകിട്ട് അഞ്ചിനു നട തുറക്കുന്നത് നാലു മണിക്കുമാക്കി.

നടപ്പന്തലിലും പുറത്തുമായി ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് മണിക്കൂറുകളായി ക്യൂവില്‍ കാത്തുനിന്നത്. മാസപൂജ സമയത്ത് ഇത്രയധികം തിരക്കുണ്ടാകുന്നത് ആദ്യമായാണ്. പതിനെട്ടാംപടി കയറാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം പോലും കിട്ടിയില്ല. പരാതി ഉയര്‍ന്നതോടെയാണ് കുടിവെള്ളത്തിനു ക്രമീകരണമൊരുക്കിയത്. ചുക്കുവെള്ളത്തിന് വലിയ നടപ്പന്തലില്‍ മാത്രമായിരുന്നു ക്രമീകരണം.

ശബരി ഗസ്റ്റ് ഹൗസ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, പില്‍ഗ്രിം സെന്ററുകള്‍ എന്നിവയില്‍ അറ്റകുറ്റപ്പണിയായതിനാല്‍ സന്നിധാനത്ത് വിരിവയ്‌ക്കാനും സൗകര്യമില്ല, ക്യൂവില്‍ത്തന്നെ ഇടം കണ്ടെത്തണം. അന്യസംസ്ഥാന തീര്‍ത്ഥാടകരുള്‍പ്പെടെ ആയിരക്കണക്കിന് ഭക്തരെത്തുമ്പോള്‍ അതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കിയിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. തിരക്കു നിയന്ത്രിക്കാന്‍ ആവശ്യത്തിനു പോലീസുമില്ല. 170 പോലീസുകാരാണ് ഡ്യൂട്ടിയിലുള്ളത്.

തുലാമാസ പൂജയില്‍ പോലും സൗകര്യങ്ങളൊരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും അലംഭാവം കാട്ടുമ്പോള്‍ വൃശ്ചികത്തില്‍ ആരംഭിക്കുന്ന മണ്ഡല കാലം കഠിനമാകുമെന്ന ആശങ്കയാണ് ഭക്തര്‍ക്കുള്ളത്.

നേരത്തെ കൂടതൽ പൊലീസുകാരെ ശബരിമലയിൽ സജ്ജമാക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. സാധരണയിൽ കവിഞ്ഞ തീർത്ഥാടകർ നിലവിൽ ശബരിമലയിൽ എത്തിയിട്ടില്ല. എന്നിട്ടും തീർത്ഥാടകർക്ക് ദർശനം ലഭിക്കാത്ത സാഹചര്യം ഉണ്ടകുന്നതാണ് വിമർശനത്തിന് ഇടയാക്കുന്നത്. ഇന്ന് ദർശന സമയം മൂന്ന് മണിക്കൂർ കൂടി നീട്ടി നൽകിയിരുന്നു. പടിപൂജ, ഉദയാസ്തമയ പൂജ സമയങ്ങളിലെ ദർശനനിയന്ത്രണത്തോട് ഭക്തർ സഹകരിക്കണമെന്നും ദേവസ്വം വകുപ്പ് ആവശ്യപ്പെട്ടു. മാസപൂജയുടെ സമയങ്ങളിൽ പടിപൂജയ്‌ക്കും ഉദയാസ്തമന പൂജയ്‌ക്കുമായി രണ്ടേകാൽ മണിക്കൂറുകളോളം സമയമെടുക്കും.

രാവിലെ 7.30 മുതൽ 7.50 വരെയുള്ള ഉഷപൂജക്കും ശേഷം 8.45 വരെ ഉദയാസ്തമന പൂജയ്‌ക്കുള്ള സമയമാണ്. ഈ സമയത്ത് 14 പ്രാവശ്യം നട അടച്ചു തുറക്കും. അതിനാൽ അയ്യപ്പന്മാർക്ക് സുഗമമായ ദർശനത്തിന് ചെറിയ കാലതാമസമുണ്ടാകും. വൈകിട്ട് നാല് മണിക്ക് നട തുറന്നാൽ ആറുമണിക്ക് പതിനെട്ടാംപടി പടിപൂജയ്‌ക്കായി അടയ്‌ക്കും. 8 മണിയോടുകൂടി മാത്രമേ പിന്നീട് പടി കയറാൻ കഴിയൂ.

Tags: Sabarimala PilgrimageVirtual queue booking
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു സിനിമാക്കഥ പോലെ 102 ന്റെ നിറവില്‍ അയ്യനെ തൊഴുത് പാറുക്കുട്ടി

Kerala

പതിനെട്ടാം പടി കയറുന്നവർക്ക് പ്രത്യേക ജാഗ്രതാനിർദ്ദേശം; മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണം

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാര്‍വതിദേവിയുടെ നടതുറപ്പ് മഹോത്സവത്തിന്റെ ദര്‍ശനത്തിനായുള്ള വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങിന്റെ ഉദ്ഘാടനം എറണാകുളം ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക നിര്‍വഹിക്കുന്നു
Kerala

ശ്രീപാര്‍വതിദേവിയുടെ നടതുറപ്പ്: മഹോത്സവം വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

Kerala

ആരോഗ്യത്തോടെ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറിയണം

Kerala

ശബരിമല ദര്‍ശനം: സ്‌പോട്ട് ബുക്കിംഗ് പരിമിതം, വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിര്‍ബന്ധമാക്കുമെന്ന് പൊലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.