ന്യൂദല്‍ഹി: ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വയനാട് നവ്യ ഹരിദാസ് മത്സരിക്കും. പാലക്കാട്ട് സി.കൃഷ്ണ കുമാറും ചേലക്കരയില്‍ കെ.ബാലകൃഷ്ണനും മത്സരിക്കും.
മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് നവ്യ ഹരിദാസ്.. കോഴിക്കോട് കോര്‍പ്പറേഷനില്‍ രണ്ടു തവണയായി കൗണ്‍സിലറും, കോര്‍പ്പറേഷനിലെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ആണ്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായായ നവ്യ
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാര്‍ത്ഥിയുമായിരുന്നു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സി. കൃഷ്ണകുമാര്‍. 2000 മുതല്‍ പാലക്കാട് നഗരസഭാ കൗണ്‍സിലറാണ്. നഗരസഭ വൈസ്‌ചെയര്‍മാന്‍ ആയിരുന്നു. 2016ല്‍ മലമ്പുഴയില്‍ വി.എസ് അച്യുതാനന്ദനെതിരെ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. 2021 ലും അവിടെ രണ്ടാമനായി.കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു.
ബി ജെപി ചെറുതുരുത്തി മണ്ഡലം ജന സെക്രട്ടറിയാണ് കെ ബാലകൃഷ്ണന്‍. തിരുവില്വാമല ഗ്രാമപഞ്ചായത്ത് അംഗമാണ്. നേരത്തെ വൈസ് പ്രസിഡന്റ് ആയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക