തൃശ്ശൂര്‍ : വയനാട്ടില്‍ സിപിഐക്കെതിരെ കോണ്‍ഗ്രസിന്റെ മത്സരം ഇന്‍ഡി മുന്നണിയെ ദുര്‍ബലപ്പെടുത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് കോണ്‍ഗ്രസിന്റെ പക്വതയില്ലായ്മയാണ് വ്യക്തമാക്കുന്നത്. വയനാട്ടിലെ തീരുമാനം കോണ്‍ഗ്രസിനെ രാഷ്ട്രീയ വിവേകത്തിന്റെ പ്രശ്നമാണ്. ഇന്‍ഡി സഖ്യത്തില്‍ ഉള്ള പാര്‍ട്ടി മത്സരിക്കുമ്പോള്‍ അവിടെ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് എന്തുകൊണ്ട് സ്വീകരിച്ചു എന്ന് മനസ്സിലാകുന്നില്ല -ബിനോയി വിശ്വം പറഞ്ഞു.
അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിന്റെ മരണത്തില്‍ സിപിഐഎം സിപിഎമ്മും തമ്മില്‍ തര്‍ക്കമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ തര്‍ക്കത്തിന്റെ മുഖം തുറക്കാന്‍ തനിക്ക് ആവേശമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: