ലക്നൗ : 33 വർഷം നീണ്ടുനിന്ന വാദപ്രതിവാദങ്ങൾ അവസാനിച്ചു . ജ്ഞാൻ വാപി കേസിൽ ഈ മാസം 25 ന് വിധി . സീനിയർ ഡിവിഷൻ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കേസിൽ വിധി പറയുക. . 33 വർഷമായി “ലോർഡ് വിശേശ്വർ വേഴ്സസ് അഞ്ജുമാൻ ഇൻ്റജാമിയ മസ്ജിദ് കമ്മിറ്റി” എന്ന കേസിലാണ് ജ്ഞാൻ വാപിയുടെ വരും കാലം . കേസിൽ നേരത്തെ വാദം കേൾക്കണമെന്ന് ഹിന്ദുപക്ഷം ആവശ്യപ്പെട്ടിരുന്നു .
നേരത്തെ കേസ് മാറ്റിവയ്‌ക്കാൻ ശ്രമിച്ച മുസ്ലീം പക്ഷം ഇപ്പോൾ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി നേരത്തെ വാദം കേൾക്കണമെന്ന് ആവശ്യപ്പെടുകയാണെന്ന് ഹിന്ദു പക്ഷത്തിന്റെ അഭിഭാഷകൻ മദൻ മോഹൻ യാദവ് പറയുന്നു. നേരത്തെ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സർവേ നടത്താനുള്ള ഹർജിയിൽ ഹിന്ദു പക്ഷം ക്രോസ് വിസ്താരം നടത്തിയിരുന്നു. ഒക്‌ടോബർ എട്ടിന് മുസ്ലീം പക്ഷം വാദങ്ങൾ ഉന്നയിച്ചിരുന്നു.മുൻ എഎസ്ഐ സർവേ അപൂർണമാണെന്നും ഖനനം നടത്താതെ പൂർത്തിയാക്കാനാകില്ലെന്നും വാദം ഉയർന്നിട്ടുമുണ്ട്.
നിലവിൽ ജ്ഞാൻ വാപി നിലവറയിൽ പൂജ നടത്താൻ ഹിന്ദുക്കൾക്ക് അവകാശം ഉണ്ടെങ്കിലും അതിനെതിരെയും മുസ്ലീം പക്ഷം കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: