ജയ്പൂർ : ലോകമെമ്പാടും നിരവധി ഭക്തരാണ് ഭഗവാൻ ശ്രീ കൃഷ്ണനുള്ളത്. മഥുരയിലെ വൃന്ദാവനിൽ കള്ളക്കണ്ണന്റെ രാധമാരായി വിദേശവനിതകൾ പോലുമുണ്ട്. സാക്ഷാൽ കൃഷ്ണനെ ജീവിതവും , വിശ്വാസവുമായി കാണുന്ന ഐപിഎസ് ഓഫീസറാണ് അസ്ലം ഖാൻ .
അചഞ്ചലമായ അർപ്പണബോധത്തിനും കർത്തവ്യനിർവഹണത്തിനും പ്രഗത്ഭയായ ഐപിഎസ് ഓഫീസറാണ് അസ്ലം ഖാൻ. ജനനം കൊണ്ട് ഇസ്ലാമാണെങ്കിലും ഹിന്ദുമതത്തിൽ അഗാധമായ വിശ്വാസമാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥയായ അസ്ലം ഖാന്. ജീവിതം വിശ്വാസത്തിൽ ആഴത്തിൽ വേരൂന്നിയപ്പോൾ ഇന്ത്യൻ പോലീസ് സർവീസിൽ നിന്ന് ഒരു വ്യതിരിക്തമായ പാത വെട്ടിത്തെളിച്ചു. ഈ അസാധാരണമായ യാത്ര അസ്ലം ഖാന്റെ അജയ്യമായ ചൈതന്യത്തിന്റെയും അചഞ്ചലമായ പ്രതിബദ്ധതയുടെയും തെളിവാണ് .
ആൺകുഞ്ഞിന് വേണ്ടി ആഗ്രഹിച്ച് , പേരും കണ്ട് വച്ചിരുന്ന മാതാപിതാക്കൾക്ക് മകൾ ജനിച്ചപ്പോഴും സന്തോഷത്തിന് കുറവുണ്ടായില്ല . മകന് വേണ്ടി കാത്തു വച്ച പേരും അവർ മകൾക്ക് നൽകി, അസ്ലം ഖാൻ . 2007-ൽ, അസ്ലം ഖാൻ ഇന്ത്യൻ പോലീസ് സർവീസിൽ എത്തി . സഹ ഐ.പി.എസ് ഉദ്യോഗസ്ഥനായ പങ്കജ് കുമാറുമായി ആ വർഷം തന്നെ വിവാഹവും കഴിഞ്ഞു.
അസ്ലം ഖാൻ 2014ൽ തന്റെ ബാച്ച്‌മേറ്റ്‌സിനൊപ്പമാണ് ജയ്പൂരിലെ ആരാധ്യ എന്ന ഗോവിന്ദ് ദേവിന്റെ ക്ഷേത്രത്തിൽ എത്തിയത്. ഇവിടെ നിന്നാണ് ശ്രീകൃഷ്ണ ഭക്തി മനസിലും, ജീവിതത്തിലും തുടങ്ങിയത്.ഇതിനുശേഷം, അസ്ലം ജപങ്ങളിലും ധ്യാനത്തിലും മുഴുകി. അസ്ലം ഖാൻ എല്ലാ മതവിശ്വാസങ്ങളോടും അഗാധമായ ബഹുമാനം പുലർത്തുന്നു. പതിവായി നിസ്ക്കരിക്കുകയും, ഹിന്ദു ക്ഷേത്രങ്ങളിലും പോകുകയും ചെയ്യുന്നു.അസ്ലമിനെ സംബന്ധിച്ചിടത്തോളം ഹിന്ദുമതം ഒരു മതത്തെക്കാളേറെ സമഗ്രമായ ഒരു ജീവിതരീതിയാണ്.
ജമ്മുവിലെ ഒരു ട്രക്ക് ഡ്രൈവർ മാൻ സിംഗ് 2018 ജനുവരി 9 ന് ഡൽഹിയിലെ ജഹാംഗീർപുരിയിൽ കവർച്ചക്കാരാൽ കൊല്ലപ്പെട്ടിരുന്നു. 5 അംഗങ്ങളുള്ള കുടുംബത്തിലെ ഏക വരുമാനം മാൻ സിംഗ് ആയിരുന്നു. ഇതറിഞ്ഞ അസ്ലം ഖാൻ തന്റെ ശമ്പളത്തിന്റെ പകുതി ഈ കുടുംബത്തിന് അയച്ചുകൊടുത്തിരുന്നു. ഇതിനൊക്കെ പിന്നിൽ തന്റെ കൃഷ്ണഭക്തിയാണെന്നും അസ്ലം ഖാൻ പറയുന്നു.മാത്രമല്ല തന്റെ അചഞ്ചലമായ കൃഷ്ണഭക്തി വിജയത്തിലേയ്‌ക്കുള്ള ചുവട് വയ്‌പ്പാണെന്നും അസ്ലം ഖാൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: