ശോഭ കരന്ദ്ലജെ
കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സഹമന്ത്രി
ഇന്നത്തെ കാലത്ത്, നിര്‍മിതബുദ്ധി ആഗോള ആഖ്യാനത്തിന്റെ കേന്ദ്രബിന്ദുവായി മാറുന്ന സാങ്കേതിക ഭാവിയിലേക്ക് ലോകം അതിവേഗം നീങ്ങുകയാണ്. നമ്മുടെ യുവാക്കള്‍, പ്രത്യേകിച്ച് എസ്സി/എസ്ടി വിഭാഗത്തില്‍നിന്നുള്ള യുവാക്കള്‍, സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്, സാമ്പത്തികമായി പ്രാതിനിധ്യം കുറഞ്ഞ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍, പിന്നാക്കം നില്ക്കുന്ന പൗരന്മാര് എന്നിവരില്‍ സംരംഭകത്വം പ്രായോഗിക ജീവിത പാതയായി പരിഗണിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് വികസിത ഭാരതത്തിന്റെ ലക്ഷ്യം.
സംരംഭകത്വ-നൈപുണ്യവികസന പരിപാടിയുടെ കാഴ്ചപ്പാട് കേവലം വ്യവസായങ്ങള്‍ സൃഷ്ടിക്കുന്നതിനപ്പുറത്തേക്കു വ്യാപിക്കുന്നു. ഇത് തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള തന്ത്രപരമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. അതോടൊപ്പം സാമ്പത്തിക വളര്‍ച്ചയെ നയിക്കുകയും താഴേത്തട്ടില്‍ നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം, വായ്പ ഉറപ്പ് പദ്ധതി പ്രഖ്യാപിച്ചതോടെ എംഎസ്എംഇ മേഖലയില്‍ ആഹഌദത്തിന്റെ അലയൊലികളുണ്ട്. പദ്ധതി യന്ത്രസാമഗ്രികള്‍ക്കായി 100 കോടി രൂപ വരെ ഈടുരഹിത വായ്പ വാഗ്ദാനം ചെയ്യുന്നു. താങ്ങാനാകുന്ന നിരക്കിലുള്ള വായ്പയിലേക്കുള്ള പ്രവേശനത്തിന്റെ നിര്‍ണായക വെല്ലുവിളി നേരിട്ട് അഭിസംബോധന ചെയ്യുകയും, നൂതന സാങ്കേതികവിദ്യയില്‍ നിക്ഷേപിക്കാനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും വ്യവസായങ്ങളെ ശാക്തീകരിക്കുകയും ചെയ്യുന്നു. വായ്പയുടെ ഈ ജനാധിപത്യവല്‍ക്കരണം, ചെറുകിട വ്യവസായങ്ങള്‍ക്കും വളര്‍ന്നുവരുന്ന നിരവധി വ്യവസായങ്ങള്‍ക്കും പ്രയോജനം ചെയ്യും. ഈ വ്യവസായങ്ങളാണ് താഴേത്തട്ടില്‍ നവീകരണത്തെ നയിക്കുകയും സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള ഒഴുക്കേകുകയും ചെയ്യുന്നത്.
ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് സംഘര്‍ഷത്തിന്റെ കാലഘട്ടത്തില്‍ വായ്പ പിന്തുണ നല്‍കുന്നതിനുള്ള നിര്‍ണായക സംവിധാനം അവതരിപ്പിക്കുന്നു, ഗവണ്മെന്റ് ഈടുള്ള ധനസഹായ പിന്തുണയോടെ, ഇത് വ്യവസായങ്ങളെ നിഷ്ക്രിയ ആസ്തികളാക്കുന്നതില് നിന്ന് തടയുകയും മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുകയും ചെയ്യുന്നു. ‘തരുണ്‍’ വിഭാഗത്തിലെ സംരംഭകര്‍ക്കുള്ള മുദ്ര വായ്പ 20 ലക്ഷം രൂപയെന്ന നിലയില്‍ ഇരട്ടിയാക്കിയത് ഗണ്യമായ ഉത്തേജനത്തെ പ്രതിനിധാനം ചെയ്യുന്നു. ഇത് വ്യവസായവളര്‍ച്ച പ്രാപ്തമാക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. കുറഞ്ഞ വിറ്റുവരവ് പരിധിയും വിപുലീകരിച്ച യോഗ്യതയുമുള്ള ട്രേഡ് റിസീവബിള്‍സ് ഡിസ്കൗണ്ടിങ് സിസ്റ്റത്തിന്റെ (TReDS) വര്‍ധന, എംഎസ്എംഇ-കള്‍ക്കുള്ള പണലഭ്യതയും സാമ്പത്തിക പരിപാലനവും മെച്ചപ്പെടുത്തുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ പ്രധാന എംഎസ്എംഇ ക്ലസ്റ്ററുകളിലേക്കും ടകഉആക ശാഖകളുടെ ആസൂത്രിത വിപുലീകരണം പ്രാദേശികവല്‍ക്കരിച്ച സാമ്പത്തിക വളര്‍ച്ചയ്ക്ക് കൂടുതല്‍ പ്രാപ്യമാക്കാവുന്ന സാമ്പത്തിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, 50 വിവിധോല്‍പ്പന്ന ഭക്ഷ്യ വികിരണ യൂണിറ്റുകളും 100 എന്‍എബിഎല്‍ അംഗീകൃത ഭക്ഷ്യ ഗുണനിലവാര- സുരക്ഷാ പരിശോധനാ ലാബുകളും സ്ഥാപിക്കുന്നത് ഭക്ഷ്യ സംസ്കരണ മേഖലയെ ഗണ്യമായി മെച്ചപ്പെടുത്തുകയും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുകയും പുതിയ വിപണി അവസരങ്ങള്‍ തുറക്കുകയും ചെയ്യും.
പിപിപി മോഡില്‍ ഇ-കൊമേഴ്സ് കയറ്റുമതി കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നത്, എംഎസ്എംഇ-കളെയും പരമ്പരാഗത കരകൗശല വിദഗ്ധരെയും ആഗോള വിപണിയില്‍ കൂടുതല്‍ എളുപ്പത്തില്‍ എത്തപ്പെടാനും ഡിജിറ്റല്‍ പരിവര്‍ത്തനത്തിനും അന്തര്‍ദേശീയ വളര്‍ച്ചയ്ക്കു പ്രേരിപ്പിക്കാനും പ്രാപ്തമാക്കുന്ന മറ്റൊരു മുന്‍നിര സംരംഭമാണ്. ഏകദേശം 210 ലക്ഷം യുവതൊഴിലാളികളെ ഗുണപരമായി സ്വാധീനിക്കുന്ന, ഔപചാരിക തൊഴില്‍ മേഖലകളിലെ പുതുമുഖങ്ങള്‍ക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം എന്ന നിലയില്‍ ഒരു മാസത്തെ ശമ്പളമായി 15,000 രൂപ നല്കുന്ന ”ഫസ്റ്റ് ടൈമര്‍” പദ്ധതി മുതല്‍, 30 ലക്ഷം വ്യക്തികള്‍ക്ക് പ്രയോജനം ലഭിക്കുന്ന ഇപിഎഫ്ഒ സംഭാവനകള്‍ ഉള്‍ക്കൊള്ളുന്ന ഉല്‍പ്പാദന മേഖലയില്‍ പുതിയ ജീവനക്കാരെ നിയമിക്കുന്നതിനുള്ള ആനുകൂല്യങ്ങള്‍ വരെ, ഗവണ്മെന്റ് സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപനവല്‍ക്കരിക്കുകയും യുവാക്കളെ അവരുടെ അപാരമായ സാധ്യതകള്‍ ഉപയോഗിച്ച് ഇന്ത്യയുടെ പുരോഗതിയുടെ യന്ത്രം നയിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം, 50 ലക്ഷം പുതിയ തൊഴിലാളികളുടെ തൊഴില്‍ ലക്ഷ്യമിട്ട്, പ്രതിമാസം ഒരു ലക്ഷം രൂപ വരെ വരുമാനമുള്ള ഓരോ അധിക ജീവനക്കാരനും രണ്ട് വര്‍ഷത്തേക്ക് തൊഴിലുടമകള്‍ക്ക് പ്രതിമാസം 3000 രൂപ വരെ തിരികെ നല്കുന്ന പദ്ധതിയിലൂടെ തൊഴിലുടമയുടെ ക്ഷേമവും കണക്കിലെടുക്കുന്നു. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കായി ഹോസ്റ്റലുകളും ക്രഷുകളും സ്ഥാപിക്കുന്നതിനും പ്രത്യേക നൈപുണ്യവികസന പരിപാടികള്‍ക്കും സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്വയം സഹായ സംഘങ്ങള്‍ക്ക് (എസ്എച്ച്ജി) വിപണി പ്രവേശനം നല്‍കുന്നതിനും വ്യവസായങ്ങളുമായി സഹകരിച്ച് ഗവണ്മെന്റ് സംയോജിത നടപടി സ്വീകരിക്കുന്നു. ഉള്‍ക്കൊള്ളല്‍ എന്നതാണ് ആപ്തവാക്യം.
സമഗ്രമായ സാമ്പത്തിക വളര്‍ച്ച പിന്തുടരുന്നതില്, വ്യവസായവും അക്കാദമിക മേഖലയും തമ്മിലുള്ള സഹകരണം നിര്‍ണായക ഘടകമായി ഉയര്‍ന്നുവന്നിട്ടുണ്ട്; പ്രത്യേകിച്ച് എംഎസ്എംഇകളുടെ വികസനത്തില്‍. ഈ പ്രാധാന്യം തിരിച്ചറിഞ്ഞ്, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭക മന്ത്രാലയം എംഎസ്എംഇ ചാമ്പ്യന്‍സ് സ്കീമിന് കീഴില്‍ എംഎസ്എംഇ ഇന്നൊവേറ്റീവ് സ്കീം നടപ്പിലാക്കി, വിദ്യാഭ്യാസ സ്ഥാപനങ്ങളും എംഎസ്എംഇ മേഖലയും തമ്മില്‍ കരുത്തുറ്റ ബന്ധം സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നു.
മറുവശത്ത്, അക്കാദമിക സ്ഥാപനങ്ങള്‍ അറിവിന്റെയും നവീകരണത്തിന്റെയും കേന്ദ്രങ്ങളാണ്, എന്നാല്‍ ചിലപ്പോള്‍ പ്രായോഗിക തലത്തില്‍ പ്രയോജനപ്പെടുത്താന്‍ പറ്റുന്ന അവസരങ്ങള്‍ കൈവരുന്നില്ല. എംഎസ്എംഇ ഇന്നൊവേറ്റീവ് സ്കീം ഈ വിടവ് നികത്തുന്നു. ഇത് രണ്ട് മേഖലകള്‍ക്കും പ്രയോജനകരമാകുകയും വിശാലമായ സമ്പദ്വ്യവസ്ഥയ്ക്കു ഗുണം ചെയ്യുന്ന സഹജീവി ബന്ധം സൃഷ്ടിക്കുകയും ചെയ്യുുന്നു. പദ്ധതിയുടെ സമീപനം ബഹുമുഖമാണ്. ഇന്‍കുബേഷന്‍ ഘടകത്തിന് കീഴില്‍ ഹോസ്റ്റ് ഇന്സ്റ്റിറ്റിയൂട്ടുകളായി 697 അക്കാദമിക് സ്ഥാപനങ്ങളുടെ പങ്കാളിത്തം പദ്ധതിയുടെ വ്യാപകമായ സ്വീകാര്യതയുടെയും സാധ്യതയുള്ള സ്വാധീനത്തിന്റെയും തെളിവാണ്. വിദ്യാര്‍ഥികളുടെയും എംഎസ്എംഇ ജീവനക്കാരുടെയും വ്യാവസായിക കഴിവുകള്‍ വര്‍ധിപ്പിക്കുക എന്നതാണ് ഈ സഹകരണത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്. ഈ നൈപുണ്യ വികസനം അക്കാദമികമായി യോഗ്യതയുള്ള തൊഴില്‍ശക്തി സൃഷ്ടിക്കുന്നതിന് നിര്‍ണായകമാണ്; മാത്രമല്ല വ്യവസായത്തിനും സജ്ജമാണ്. വിദ്യാര്‍ഥികള്‍ക്ക്, ഇത് പ്രായോഗിക വെല്ലുവിളികളിലേക്കും അവസരങ്ങളിലേക്കും അമൂല്യമായ പ്രവേശനം നല്കുന്നു. എംഎസ്എംഇകളെ സംബന്ധിച്ച്, ഇത് പുതിയ കാഴ്ചപ്പാടുകളിലേക്കും ഏറ്റവും പുതിയ അക്കാദമിക ഗവേഷണങ്ങളിലേക്കും പ്രവേശനം വാഗ്ദാനം ചെയ്യുന്നു, ഇത് അവരുടെ പ്രവര്‍ത്തന വെല്ലുവിളികള്‍ക്കുള്ള നൂതനമായ പരിഹാരങ്ങളിലേക്ക് നയിക്കുന്നു. ഇന്നുവരെയുള്ള കണക്കനുസരിച്ച്, കഴിഞ്ഞ 10 വര്‍ഷത്തിനിടെ 17 കോടി തൊഴിലവസരങ്ങളുടെ ശ്രദ്ധേയമായ വളര്‍ച്ചയാണ് നാം കണ്ടത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2014-15 ലെ 47.15 കോടിയെ അപേക്ഷിച്ച് 2023-24 വര്‍ഷത്തില്‍ രാജ്യത്തെ തൊഴിലവസരങ്ങള്‍ 64.33 കോടിയായി വര്‍ധിച്ചു. വികസനം എല്ലാ വീടുകളിലും എത്തുകയും ഓരോരുത്തരുടെയും ജീവിതത്തെ സ്പര്‍ശിക്കുകയും, ‘വിശ്വഗുരു’ എന്ന ആദര്‍ശത്തിലേക്ക് കൂട്ടായ ഊര്‍ജം സംയോജിപ്പിക്കുകയും ചെയ്യുന്ന ഭാരതത്തിലേക്ക് നാം കുതിച്ചുചാട്ടം നടത്തുകയാണ്. വികസിതഭാരതത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് നമ്മെ എത്തിക്കുന്ന മഹത്തായ നവോത്ഥാനത്തിന്റെ യുഗത്തിലേക്കാണ് നാം പോകുന്നത് എന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: