ന്യൂദല്‍ഹി: ഛത്രപതി ശിവജിയുടെ നയതന്ത്രത്തിലും ഭരണത്തിലും അഖണ്ഡ ഭാരതമെന്ന ആശയത്തിലുമൂന്നി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ പുതിയ കേന്ദ്രം ആരംഭിക്കുന്നു.
ഭാരതീയ വിജ്ഞാന സംവിധാനങ്ങളില്‍ മാതൃകാപരമായ മാറ്റമുണ്ടാക്കാനും രാഷ്ട്ര സുരക്ഷയുടെയും തന്ത്രപരമായ ചിന്തയുടെയും പഠനത്തിന് ബദല്‍ മാതൃകകള്‍ തീര്‍ക്കാനും ലക്ഷ്യമിട്ടാണ് ഛത്രപതി ശിവജിയുടെ പേരില്‍ സെന്റര്‍ സ്ഥാപിക്കുന്നതെന്ന് ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധുലിപ്പുടി പണ്ഡിറ്റ് പറഞ്ഞു.
നാവിക തന്ത്രം, ഒളി യുദ്ധം, ഹൈന്ദവി സ്വരാജ് ആശയം എന്നിവയില്‍ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കും. മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രത്തിന് 10 കോടി രൂപ നല്കി. ഇതു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണ പദ്ധതികള്‍ക്കും സഹായകമാകും. അടുത്ത സെമസ്റ്ററോടെ സെന്റര്‍ തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: