രമേശ് ഇളയിടത്ത്
മഹാവിഷ്ണുവിനു നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളില്‍ ഒന്നാണ് ഭാഗ്യസൂക്താര്‍ച്ചന. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കുന്നതിനും സാമ്പത്തിക നേട്ടത്തിനും ഐശ്വര്യത്തിനും സല്‍സന്താന ലാഭത്തിനും വേണ്ടി ഭാഗ്യസൂക്തം ജപിക്കാവുന്നതാണ്.
എന്നാല്‍ വെറുതെ ജപിച്ചാല്‍ പോരാ, അര്‍ഥം അറിഞ്ഞ് ഭക്തിയോടെ ആവണം ഭാഗ്യസൂക്തം ജപം.
വേദങ്ങളില്‍ പ്രമുഖ സ്ഥാനത്തുളള ഋഗ്വേദത്തിലെ ഏഴു മന്ത്രങ്ങളാണു ഭാഗ്യസൂക്തം. ഭാഗ്യ സൂക്തത്തിലെ ആദ്യ മന്ത്രത്തില്‍ അഗ്നിയെയും ഇന്ദ്രനെയും മിത്രാവരുണന്മാരെയും അശ്വിനിദേവതകളെയും പൂഷാവിനെയും ബ്രാഹ്മണസ്പതിയെയും വന്ദിക്കുന്നു.
തുടര്‍ന്നുള്ള ആറു മന്ത്രങ്ങളില്‍ മരീചിയുടെ കുലത്തില്‍ പിറന്ന കശ്യപ മഹര്‍ഷിയുടേയും അദിതിയുടേയും പുത്രനായ ഭഗനെ പ്രീതിപ്പെടുത്തന്ന ഭാഗമാണ്.
ജാതകത്തില്‍ ഒന്‍പതാം ഭാവമാണു ഭാഗ്യാധിപനെ സൂചിപ്പിക്കുന്നത്. ഭാഗ്യാധിപനു മൗഢ്യമുളളവരും പാപയോഗമുളളവരും ദോഷകാഠിന്യം കുറയ്‌ക്കാന്‍ ഭാഗ്യസൂക്താര്‍ച്ചന നടത്തുന്നതും ഇഷ്ടദേവതയെ ധ്യാനിച്ച് ഭാഗ്യസൂക്തം ജപിക്കുന്നതും ഉത്തമമാണ്.
ഇത് എല്ലാ ദിവസവും രാവിലെ ശുദ്ധിയോടും ഭക്തിയോടും കൂടി ജപിക്കുകയാണെങ്കില്‍ ഒരു ലക്ഷം ശിവാലയങ്ങള്‍ ദര്‍ശിിച്ച ഫലം ലഭിക്കുമെന്നാണ് വിശ്വാസം. മാത്രമല്ല രോഗിയായ ഒരാള്‍ ദിവസവും ഈ സൂക്തം ഭക്തിയോടെ ജപിക്കുകയാണെങ്കില്‍ വേഗം രോഗവിമുക്തനാകുമെന്നും പറയുന്നു.
മന്ത്രവും അര്‍ത്ഥവും
1.
ഓം പ്രാതരഗ്‌നിം
പ്രാതരിന്ദ്രം ഹവാ മഹേ
പ്രാതര്‍മ്മിത്രാ വരുണ
പ്രതരിശ്വിനാ; പ്രാതര്‍ഭഗം
പൂഷണം ബ്രഹ്മണസ്പതിം
പ്രാതഃ സോമമുത രുദ്രം ഹുവേമ.
ഈ പ്രഭാതത്തില്‍ സ്വന്തം പ്രകാശരൂപമായ ജഗദീശ്വരനെ പ്രാര്‍ത്ഥിക്കുന്നു. പരമൈശ്വര്യ ദാതാവായ അങ്ങ് എന്റെ ശരീരത്തിലെ എല്ലാ പ്രാണനുകളും (പ്രാണന്‍, ഉദാനന്‍, വ്യാനന്‍, അപാനന്‍, സമാനന്‍ ഇവയാണ് പഞ്ചപ്രാണങ്ങള്‍) കൃതമാക്കേണമേ! അങ്ങാണ് സൂര്യനേയും ചന്ദ്രനേയും സൃഷ്ടിച്ചത് . അങ്ങയെ ഞങ്ങള്‍ ഭജിക്കുന്നു. ഈ പ്രപഞ്ചത്തേയും വേദങ്ങളേയും സദാ രക്ഷിക്കുന്ന ജഗദീശ്വരാ, അങ്ങ് ഞങ്ങളുടെ എല്ലാ രോഗങ്ങളും ദുരിതങ്ങളും അകറ്റിയാലും.
2
പ്രാതര്‍ജ്ജിതം ഭഗമുഗ്രം
ഹുവേമ വയം
പുത്രമദിതേര്യോ വിധര്‍ത്താ;
ആര്‍ദ്ധറശ്ചിദ്യം മന്യമാന
സ്തുരശ്ചിദ്രാജാചിദ്യം
ഭഗം ഭക്ഷീത്യാഹ.
ഈ പ്രഭാതത്തില്‍ ഞാന്‍ അങ്ങയെ പ്രാര്‍ത്ഥിക്കുകയാണ്. അങ്ങ് ഈ ലോകത്തിലെ എല്ലാ വസ്തുക്കളെയും ഉള്‍ക്കൊള്ളുന്നു. എനിക്ക് എല്ലാ ഐശ്വര്യത്തെയും നല്‍കിയാലും! എല്ലാം അറിയുന്ന അങ്ങ് ഈ ലോകത്തിലെ എല്ലാ ഐശ്വര്യങ്ങളും എനിക്ക് നല്‍കിയാലും .ഈ ലോകത്ത് എത്ര സൂര്യന്മാരുണ്ട് .എത്ര നക്ഷത്രങ്ങളുണ്ട്. അവയെയെല്ലാം സംരക്ഷിക്കുന്ന ഭഗവാനെ, എനിക്ക് എല്ലാ ഐശ്വര്യങ്ങളും നല്‍കിയാലും. അതിനായി അല്ലയോ ഈശ്വരാ! ഞാന്‍ അങ്ങയെ സ്തുതിക്കുന്നു പ്രാര്‍ത്ഥിക്കുന്നു.
3
ഭഗ പ്രണേതര്‍ഭഗസത്യരാധോ
ഭഗേ മാന്ധിയ മുദവാദദന്നഃ
ഭഗ പ്രാണോ ജനയഗോഭിരശൈ്വര്‍
ഭഗപ്രനൃഭിര്‍നൃവന്തസ്യാമ.
ഈശ്വരാ അവിടുന്ന് ഭാജനീയനാണ്. എല്ലാം അവിടുത്തെ സൃഷ്ടികളാണ്. അവിടുന്ന് എല്ലാ ഐശ്വര്യങ്ങളുടേയും മൂര്‍ത്തിയാണ്. എല്ലാ ധനങ്ങളും അവിടുന്ന് തരുന്നവയാണ്. സത്യമായ ധര്‍മ്മ പ്രവര്‍ത്തനം ചെയ്യുവാന്‍ അവിടുത്തെ കടാക്ഷം വേണം. അത് അവിടുന്ന് തന്നാലും! ആ കടാക്ഷം ലഭിക്കാന്‍ നല്ല ബുദ്ധി വേണം. ഈശ്വരാ! ആ ബുദ്ധി നല്‍കി ഞങ്ങളെ രക്ഷിച്ചാലും. ഈശ്വരാ! ഞങ്ങള്‍ക്ക് പശു, കുതിര എന്നിവയെ നല്‍കിയാലും.
ധഇവിടെ പശു എന്നാല്‍ ഐശ്വര്യമുള്ളത് എന്നാണ് അര്‍ത്ഥം. കുതിര എന്നാല്‍ മുന്നോട്ട് മാത്രം പോകുക എന്ന അര്‍ത്ഥം. അതായത് ഉത്തരോത്തരം കുതിക്കുന്ന ഐശ്വര്യം എന്ന് അര്‍ത്ഥംപ ഐശ്വര്യരൂപമേ! അവിടുത്തെ ദയ കൊണ്ട് ഞങ്ങള്‍ ഉത്തമ മനുഷ്യരാകട്ടെ. വീരന്മാരില്‍ വീരരാകട്ടെ. ശ്രേഷ്ഠരില്‍ ശ്രേഷ്ഠരാകട്ടെ.
4
ഉതേദാനീം ഭഗവന്തസ്യാമോ/ത
പ്രപിത്വ ഉത മദ്ധ്യേ അഹ്നാംഃ
ഉതോ ദിതാ മഘവസ്ഥ് സൂര്യസ്യ
വയം ദേവാനാം സുമതൗസ്യാമ.
അല്ലയോ ഭഗവാനെ! ഈശ്വരാനുഗ്രഹത്താല്‍ ഞങ്ങള്‍ക്ക് ഉയര്‍ച്ചയും മഹത്വവും ഉണ്ടാകണേ! സ്വന്തമായി പ്രവര്‍ത്തിക്കാനുള്ള കഴിവ് ഉണ്ടാകണമേ! അങ്ങിനെ ഞങ്ങള്‍ക്ക് എന്നും ഐശ്വര്യവും ശക്തിയും ഉണ്ടാകണമേ! അതു മാത്രമല്ല ദിവസം മുഴുവനും ഞങ്ങള്‍ക്ക് നല്ല വരുമായി അടുക്കുവാനും സമയം ചെലവഴിക്കാനും കഴിയണമേ! നല്ല വിദ്വാന്മാരുടേയും ധര്‍മ്മത്തില്‍ ജീവിക്കുന്നവരുടേയും പ്രേരണ ലഭിക്കേണമേ! അങ്ങനെ ഞങ്ങള്‍ എല്ലായ്‌പ്പോഴും പ്രവര്‍ത്തി ചെയ്യുന്ന രാവട്ടെ. ഈ നിമിഷം മുതല്‍ ഞാന്‍ എപ്പോഴും പ്രവര്‍ത്തി ചെയ്യുന്നവനായിരിക്കും .അതില്‍ നിന്ന് കിട്ടുന്ന ആദായം വീടിന്റെയും നാടിന്റേയും നന്മക്കായി ഉപയോഗിക്കാന്‍ തോന്നണേ!
5
ഭഗ ഏവ ഭഗവാ – അസ്ത ദേവാ
സ്‌തേന വയം ഭഗവന്തസ്യാമഃ
തന്ത്വാ ഭഗ സര്‍വ്വ ഇജ്ജോഹവീതി
സനോ ഭഗ പുര ഏതാ ഭവേഹ
ഭഗവാനെ! എല്ലാ ഐശ്വര്യങ്ങളും അവിടുത്തേതാണ്. ആ ഐശ്വര്യങ്ങളല്ലാം എന്റെ വീട്ടിലും ഉണ്ടാക്കുവാന്‍ ഞാന്‍ ഉള്ളഴിഞ്ഞ് അവിടത്തോട് പ്രാര്‍ത്ഥിക്കുന്നു. എല്ലാ നന്മകളും ഐശ്വര്യവും നല്‍കിയാലും. അത് ഞാന്‍ ലോകത്തിന്റെ നന്മക്കായി ഉപയോഗിക്കാം. അതിന് വേണ്ടി എന്റെ ശരീരവും മനസ്സും ധനവും ഉപയോഗിക്കാന്‍ ഭഗവാനെ! അവസരം തന്ന് അനുഗ്രഹിച്ചാലും.
6
സമധ്വരായോഷസോ നമന്ത
ദധിക്രാവേവ സുചയേ പദായ;
അര്‍വ്വാചീനം വസുവിദം ഭഗന്നോ
രഥമിവാശ്വാ വാജിന ആവഹന്തു
ഇങ്ങിനെ ദിവസവും ആഹ്വാനം ചെയ്യുന്നു. പവിത്രസ്ഥാനമായ ദധി ക്രാ വനത്തില്‍ എങ്ങിനെയാണോ ശക്തിശാലികളായ കുതിരകള്‍ രഥത്തെ വലിക്കുന്നത് അപ്രകാരം അത്രയും ശക്തിയോടെ ആഹ്വാനം ചെയ്യുന്നു.
7
അശ്വാവതീര്‍ഗ്ഗോമതീര്‍ന്ന ഉഷാസോ
വീരവതീസ്സദമുച്ഛന്തു ഭദ്രാഃ; ഘൃതന്ദു
ഹാനാ വിശ്യതഃ പ്രപീതാ യൂയം
പാത സ്വസ്തിഭിസ്സദാനാഃ
ഇപ്രകാരം എല്ലാവര്‍ക്കും സമ്പത്തും നല്ല മനസ്സും ലഭിക്കുവാന്‍ അനുഗ്രഹിച്ചാലും!
പ്രതികരിക്കാൻ ഇവിടെ എഴുതുക