കോട്ടയം : പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്ന ഡോ. പി സരിന്‍, കോണ്‍ഗ്രസ് അവസരം തരില്ലെന്ന് വ്യക്തമായപ്പോള്‍ മുതല്‍ സിപിഎം നേതാക്കളെ പലവഴിക്കും സ്വാധീനിക്കാന്‍ ശ്രമിച്ചു വരികയായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ എടുക്കണമെങ്കില്‍ കോണ്‍ഗ്രസ് പുറത്താക്കും മുന്‍പ് വരണം, മാധ്യമങ്ങള്‍ക്കു മുന്നില്‍ പരസ്യമായി പാര്‍ട്ടിയോട് അപേക്ഷിക്കണം എന്നിവയായിരുന്നു പ്രധാന ഉപാധികള്‍. കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ അവിടെ തുടരുക അസാധ്യമായി. അതിനാല്‍ സിപിഎമ്മിന്റെ ഉപാധികള്‍ക്കു മുന്നില്‍ കീഴടങ്ങുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലായിരുന്നു. ഇതേ തുടര്‍ന്നാണ് പത്രസമ്മേളനം വിളിച്ചുകൂട്ടി തന്നെ പാര്‍ട്ടിയില്‍ എടുക്കണമെന്ന് പരസ്യമായി സിപിഎമ്മിനോട് സരിന് അപേക്ഷിക്കേണ്ടിവന്നത്.
സരിന്‍ സിപിഎമ്മില്‍ ചേരാന്‍ ഉറച്ചു കഴിഞ്ഞു എന്ന് വ്യക്തമായെങ്കിലും ഒന്നുമറിയില്ലെന്ന് മട്ടില്‍ കടുത്ത പ്രതികരണങ്ങള്‍ നടത്താതെ മാറിനില്‍ക്കുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. സരിന്‍ പാര്‍ട്ടി വിടുന്നതിനു മുന്‍പ് പുറത്താക്കി രക്തസാക്ഷി പരിവേഷം നല്‍കരുതെന്ന് കോണ്‍ഗ്രസിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാലാണ് സരിന്‍ പത്രസമ്മേളനം വിളിച്ച സമയത്തുതന്നെ പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: