കണ്ണൂര്‍: നിയമം കാറ്റില്‍ പറത്തിയാണ് കണ്ണൂര്‍ ജില്ലയില്‍ പെട്രോള്‍ പമ്പുകള്‍ക്ക് അനുമതി നല്‍കുന്നതെന്നും ഇതിനായി ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കണ്ണൂര്‍ ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് ആരോപിച്ചു. ജില്ലയില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ 60 പമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. 50 ഓളം അപേക്ഷകള്‍ അധികൃതരുടെ പരിഗണനയില്‍ ഉണ്ട് . ക്രമക്കേടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണം. പമ്പ് തുടങ്ങാന്‍ ഒരുകോടി രൂപയെങ്കിലും ചെലവഴിക്കണമെന്നിരിക്കെ വിവാദ പെട്രോള്‍ പമ്പു തുടങ്ങാന്‍ അനുമതി നേടിയ അപേക്ഷകന്റെ സാമ്പത്തികശേഷി പരിശോധിക്കണമെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജയദേവനും സെക്രട്ടറി എം അനിലും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: