ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്ക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ശരിക്കും അനുഭവിച്ചറിഞ്ഞു. ദുര്‍ഘടമായ പ്രദേശങ്ങളില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നേരിടുന്ന വെല്ലുവിളികള്‍ നേരിട്ട് മനസ്സിലാക്കാന്‍ പുറപ്പെട്ട മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഉത്തരാഖണ്ഡിലെ വിദൂര ഗ്രാമത്തില്‍ രാത്രി കുടുങ്ങി. കാലാവസ്ഥ മോശമായതോടെ ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്തേണ്ടി വരികയായിരുന്നു. പൂജ്യം ഡിഗ്രി താപനിലയില്‍ താഴെ അവിടയുള്ള ഒരു കെട്ടിടത്തില്‍ ഒരു രാത്രി അദ്ദേഹത്തിനു കഴിച്ചുകൂട്ടേണ്ടിവന്നു. രണ്ടു പൈലറ്റുമാരും രണ്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹത്തിനനൊപ്പം ഉണ്ടായിരുന്നു. കാലാവസ്ഥ അനുകൂലമായതോടെ രാവിലെ ഹെലികോപ്റ്ററില്‍ അദ്ദേഹം മടങ്ങി. വിത്റോഗഡിലെയും സമീപത്തെ ഗ്രാമങ്ങളിലെയും വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: