പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അറിയുന്നത്. കണ്ണൂര്‍ കലക്ടര്‍ക്കെതിരെ മാത്രമല്ല എല്ലാവര്‍ക്കും എതിരെ അന്വേഷണവും നടപടിയും വേണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ രാജിയിൽ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആവശ്യം അംഗീകരിക്കപ്പെട്ടതായും കെ.പി. ഉദയഭാനു പ്രസ്തവനയില്‍ പറഞ്ഞു.
യാത്രയയപ്പ് ചടങ്ങിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നു. അതിൽ നല്ല പങ്ക് ജില്ലാ കളക്ടർക്ക് ഉള്ളതായി പറയപ്പെടുന്നു. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിപ്രായം കൂടി മാനിച്ച് തുടർനടപടികൾ സ്വീകരിക്കും. ഉദ്യോഗസ്ഥർ നൽകിയ യാത്രയയപ്പ് ചടങ്ങിൽ പി പി ദിവ്യ പോയത് എന്തിനാണ്. അന്വേഷണത്തിൽ ബാഹ്യമായ ഇടപെടലുകൾ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ താൽപര്യo സംരക്ഷിക്കും. സംഘടനാ നടപടി സംസ്ഥാന സമിതി പരിശോധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
വിളിക്കാത്ത പരിപാടിക്ക് എന്തിനാണ് പി പി ദിവ്യ പോയത്. എവിടെയും വലിഞ്ഞു കയറി ചെല്ലാം എന്നാണോ എന്നും അദ്ദേഹം ചോദിച്ചു. നവീൻ ബാബുവിന്റെ വീട്ടുകാർക്കൊപ്പം നിൽക്കും അവരുമായി ചർച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: