പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെ ആരോപണവുമായി സിഐടിയു സംസ്ഥാന സമിതി അംഗം മലയാലപ്പുഴ മോഹനന്‍.
യാത്രയയപ്പ് യോഗത്തിലേക്ക് നവീന്‍ ബാബുവിനെ വിളിച്ചുവരുത്തിയത് കളക്ടര്‍ ആണെന്നും നവീന് യാത്രയയപ്പ് ചടങ്ങിനോട് താല്‍പര്യം ഉണ്ടായിരുന്നില്ല. നിര്‍ബന്ധപൂര്‍വ്വം കളക്ടര്‍ ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നുവെന്നും ഇതില്‍ ഗൂഢലക്ഷ്യമുണ്ട് ഇതില്‍ അന്വേഷണം വേണം. അദ്ദേഹം പറഞ്ഞു.
എഡിഎമ്മിനെ ബോധപൂര്‍വ്വം വേദിയിലിരുത്തി അപമാനിക്കുമ്പോള്‍ കലക്ടര്‍ ഉണ്ടായിരുന്നു. രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്‌ക്ക് ശേഷമാക്കിയത് കലക്ടര്‍ ആണ്. പരിപാടി മാറ്റി എന്നത് മാത്രമല്ല, ജീവനക്കാരുടെ യോഗത്തിലേക്ക് പരിപാടിയിലേക്ക് ക്ഷണിക്കാത്ത പി പി ദിവ്യയെ വിളിച്ചുവരുത്തിയത് കലക്ടറാണ്. ഇതുസംബന്ധിച്ച് അന്വേഷിക്കണം. ഇതില്‍ കലക്ടര്‍ക്കാണോ ആര്‍ക്കാണോ ലക്ഷ്യമെന്ന് അറിയില്ല. ഇത് ബോധപൂര്‍വ്വം ചെയ്തതാണ്. കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പുറത്തുനിന്ന വന്നയാള്‍ മോശപ്പെട്ട രീതിയില്‍ പറയുക എന്നാല്‍ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ സംഭവിക്കില്ലെന്നും മലയാലപ്പുഴ മോഹനന്‍ ആരോപിച്ചു.
ഇതിൽ കലക്ടർക്കാണോ ആർക്കാണോ ലക്ഷ്യമെന്ന് അറിയില്ല.ഇതിൽ ലക്ഷ്യമുണ്ട്. വേണ്ടായെന്ന് പറഞ്ഞിട്ടും സ്വീകരണം ഏർപ്പെടുത്തുകയും അത് ആരുടെയോ ആവശ്യപ്രകാരം മാറ്റിവെയ്‌ക്കുകയും ക്ഷണിക്കാത്ത ആളെ വിളിച്ചുവരുത്തുകയും ചെയ്തെന്ന് പറയുമ്പോൾ ഇതിന് പിന്നിൽ ഗൂഢ ലക്ഷ്യമുണ്ട്. ബോധപൂർവ്വം ചെയ്തതാണ് എന്നാണ് കരുതുന്നത്.
ഇത് ഇതിന് പറ്റിയ വേദിയല്ല എന്ന് കലക്ടർ ദിവ്യയോട് പറയണമായിരുന്നു. കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ പുറത്തുനിന്ന വന്നയാൾ മോശപ്പെട്ട രീതിയിൽ പറയുക എന്നാൽ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ സംഭവിക്കില്ല. ഇത് ബോധപൂർവ്വം ചെയ്തതാണ്. ഇതിന് പിന്നിൽ ആരാണെന്നുള്ളത് സർക്കാർ അന്വേഷിച്ച് കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കലക്ടർക്കെതിരെയും അന്വേഷണം വേണം. ഇതിന് പിന്നിൽ ആരാണെങ്കിലും രംഗത്തുകൊണ്ടുവരണം.’- മലയാലപ്പുഴ മോഹനൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക