ഭക്ഷണം എല്ലാവർക്കും പ്രിയപ്പെട്ടതാണ് എന്നാൽ അത് വാരിവലിച്ച് കഴിച്ചാൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. കേരളത്തിന്റെ കാലാവസ്ഥയിൽ എപ്പോഴും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ ഭക്ഷണ ക്രമത്തിലും ആ മാറ്റം കൊണ്ടുവരണം. മഴക്കാലം എത്തുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. മഴക്കാലത്തു വയറിളക്കം പോലുള്ള, അസുഖങ്ങളും ദഹനപ്രശ്നങ്ങളും ഉണ്ടാകാം. വേവിക്കാത്ത ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. മഴക്കാലത്തു രാത്രി ചൂട് കഞ്ഞി കുടിക്കുന്നതാണ് നല്ലത്.
ഏത് ഭക്ഷണവും ചെറുചൂടോടെ വേണം കഴിക്കാൻ. മഴക്കാലത്ത് ലഘുവായുള്ള ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. വെജിറ്റബിൾ സൂപ്പ്, പരിപ്പുകറികൾ എന്നിവ കഴിക്കുന്നതിൽ പ്രശ്നമില്ല. മഴക്കാലത്തു ആഹാരത്തിൽ കുറച്ചു തേൻ ചേർത്തു സേവിക്കുന്നതും നല്ലതാണ്. ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങളും ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കണം. പകൽ ഉറക്കം പാടില്ല. ചാറ്റൽമഴ ഏൽക്കരുത്. ചെരുപ്പില്ലാതെ നടക്കാൻ പാടില്ല. ആയാസകരമായ ജോലികൾ അധികനേരം ചെയ്യരുത്. ഇടയ്‌ക്കു കിട്ടുന്ന വെയിൽ അധികം കൊള്ളരുത്. പുഴവെള്ളത്തിലും മറ്റും കുളിക്കുന്നത് കരുതലോടെ വേണം. അത് പോലെ തന്നെയാണ് ഉപ്പ് കൂടുതലുള്ള വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാം. ഇത് വയറിന് അസ്വസ്ഥതയും മറ്റും ഉണ്ടാക്കും.
എണ്ണ അധികമുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. കടുകെണ്ണ, എള്ളെണ്ണ പോലെയുള്ള കട്ടികൂടിയ എണ്ണ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യരുത്. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ഭക്ഷണങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഭക്ഷണസാധനങ്ങള്‍ ഒരിക്കലും തുറന്നുവച്ച് കഴിക്കരുത്. ഈച്ചയിലൂടെയും മറ്റും രോഗങ്ങള്‍ പകരാന്‍ ഇടയാകും. മഴക്കാലത്ത് വെള്ളച്ചോറിന് പകരം കുത്തരി ഉപയോഗിക്കുന്നതാണ് ഉത്തമം. തണുപ്പ് സമയമായതിനാല്‍ വെള്ളച്ചോറ് കഴിക്കുന്നത് നീര്‍ക്കെട്ടും ദഹനക്കുറവും ഉണ്ടാക്കും. കോള പോലെയുള്ള പാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: