ഹൈദരാബാദ്: സ്വന്തം വിശ്വാസങ്ങൾക്കൊപ്പം മനസിൽ സനാതനധർമ്മത്തെയും ബഹുമാനിക്കുന്ന വീട്ടമ്മയാണ് സറീന . അതുകൊണ്ട് തന്നെയാണ് മതമൗലികവാദികളുടെ എതിർപ്പിനെ അവഗണിച്ചും സ്വന്തം വീട്ടിൽ നിലവിളക്ക് കൊളുത്തി നാഗാരാധന ചെയ്യാൻ സറീന തയ്യാറായത് .ശ്രീ സത്യസായി ജില്ലയിലെ മാടകശിര മണ്ഡലത്തിലെ അയ്യവാരിപള്ളി സ്വദേശിനിയാണ് സറീന
വെള്ളിയാഴ്ച നിസ്ക്കാരവും മറ്റും ചെയ്യുന്ന സറീന്ന തിങ്കളാഴ്‌ച്ച സ്വന്തം വീട്ടിലെ നാഗപ്പുറ്റിന് സമീപം വിളക്ക് തെളിയിച്ച് പൂജ നടത്തുകയാണ് . എല്ലാ തിങ്കളാഴ്ചയും നാഗദേവതയ്‌ക്ക് സറീന പൂജ ചെയ്യാറുണ്ട്. തന്റെ വീട്ടിൽ നാഗപ്പുറ്റ് കണ്ടെത്തിയതിനെ തുടർന്നാണ് സറീന ഈ പൂജ തുടങ്ങിയത് . അത് വർഷങ്ങളായി തുടരുന്നു.
പുറ്റും വളർന്ന് മേൽക്കൂരയോളം വലിപ്പത്തിൽ എത്തിക്കഴിഞ്ഞു. വീടിന് ചുറ്റുമുള്ള ഹിന്ദു വിശ്വാസികളും സറീനയുടെ വീട്ടിലെത്തി നാഗത്തിന് പൂജ അർപ്പിക്കാറുണ്ട് . സറീന പരമ്പരാഗത ഹിന്ദു രീതിയിൽ പൂജ നടത്തുകയും ഭക്തർക്ക് തീർത്ഥപ്രസാദം വിതരണം ചെയ്യുകയും ചെയ്യുന്നു. ഹിന്ദുവെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ലാതെ കുടുംബം മുഴുവനും തിങ്കളാഴ്ച നാഗദൈവത്തിന് പ്രാർഥന നടത്തുമെന്ന് സറീന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: