തിരുവനന്തപുരം: കണ്ണൂരില്‍ പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ്. കോഴിക്കോട് യൂണിറ്റ് എസ്പിക്കാണ് അന്വേഷണ ചുമതല.
കൈക്കൂലി നല്‍കിയെന്ന വെളിപ്പെടുത്തലും പരാതിയും നല്‍കിയ ടിവി പ്രശാന്തനെതിരെയും വിജിലന്‍സ് അന്വേഷണം ഉണ്ടാവും. കൈക്കൂലി നല്‍കിയതിനെ കുറിച്ച് അന്വേഷിക്കണമെന്ന പരാതിയിലാണ് പ്രശാന്തനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. കണ്ണൂരിലെ ഉന്നത് സി പി എം നേതാക്കളുടെ ബന്ധുവാണ് പ്രശാന്തന്‍.
അതിനിടെ, എഡിഎമ്മിന്റെ മരണത്തിന് കാരണമായ പെട്രോള്‍ പമ്പിന്റെ അനുമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം അന്വേഷണം തുടങ്ങി. എ ഡി എം കൈക്കൂലി വാങ്ങിയെന്ന് പരാതി ഉന്നയിച്ച പ്രശാന്തിന് മരിക്കുന്നതിന് മുന്‍പ് ഡിഎംഒ പെട്രോള്‍ പമ്പിന് അനുമതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കളടക്കം നേരത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി പെട്രോളിയം മന്ത്രാലയത്തിന് കൈമാറുകയും ബിപിസിഎല്ലിനോട് വിശദീകരണം തേടുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: