ന്യൂഡല്‍ഹി: ഹെല്‍ത്ത് ട്രാക്കിംഗില്‍ വിസ്മയം തീര്‍ക്കുന്ന സാംസങ് ഗാലക്സി റിംഗ് ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിച്ചു. അടിസ്ഥാന ആരോഗ്യ നിരീക്ഷണത്തിന് നൂതന സെന്‍സറുകള്‍ ഉള്ള ഗാലക്സി റിംഗ് ജീവിതത്തിന് വിലയേറിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. ഇത് മുഴുവന്‍ സമയ ആരോഗ്യ ട്രാക്കിംഗിനായി നിര്‍മ്മിച്ചതാണ്. ദൈനംദിന ആരോഗ്യനിരീക്ഷണത്തിന് അത്യന്താപേക്ഷിതമായി മാറുന്നു.
ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതും നിരവധി സവിശേഷതകളുള്ളതുമായാണ് ഗാലക്സി റിംഗ് . ‘ഹെല്‍ത്ത് എഐ’ വഴി തത്സമയ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാകും. സ്ലീപ്പ് സ്‌കോര്‍, കൂര്‍ക്കംവലി വിശകലനം, ഉറക്ക സമയത്ത് ഹൃദയമിടിപ്പ് എന്നിവ പോലുള്ള മെട്രിക്സ് ഉള്‍പ്പെടുന്ന സാംസങ്ങിന്റെ മികച്ച ഇന്‍-ക്ലാസ് സ്ലീപ്പ് അനാലിസിസ് ആണ് ഇതിന്റെ സവിശേഷത. നടത്തം, ഓട്ടം തുടങ്ങിയ വര്‍ക്ക്ഔട്ടുകള്‍ ഗാലക്സി റിംഗ് സ്വയമേവ കണ്ടെത്തും, ഹൃദയമിടിപ്പ് സംബന്ധിച്ച അലേര്‍ട്ടുകള്‍ അയയ്‌ക്കും. 39000 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: