കോഴിക്കോട്:എരഞ്ഞിക്കലില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് 11 കെവി ലൈനില്‍ ഇടിച്ചതിനെ തുടര്‍ന്ന് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതര സ്വഭാവത്തിലുളളതല്ല.
വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ എരഞ്ഞിക്കല്‍ കെഎസ്ഇബി ഓഫീസിന് സമീപമാണ് അപകടം. തൊട്ടില്‍പ്പാലത്ത് നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇടിയെ തുടര്‍ന്ന് ചെറിയ പൊട്ടിത്തെറിയുണ്ടായി. കെഎസ്ഇബിക്ക് എട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കിയിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക