സൂറത്ത്: സൈബർ കുറ്റകൃത്യം ആരോപിച്ച് ഗുജറാത്ത് പോലീസ് നടത്തിയ റെയ്ഡിൽ സൂറത്തിലെ സഫിയ മൻസിൽ കെട്ടിട ഉടമയെയും രണ്ട് മക്കളെയും അറസ്റ്റ് ചെയ്തു. പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പാണ് റെയ്ഡ് നടത്തിയത്.
കെട്ടിടത്തിന്റെ ഉടമ മഖ്ബൂൽ ഇയാളുടെ രണ്ട് മക്കളായ കാസിഫ്, മാസ് എന്നിവരാണ് അറസ്റ്റിലായത്. കൂടാതെ ഇവിടെ നിന്നും 8 സേവിംഗ് അക്കൗണ്ട് പാസ്ബുക്കുകൾ, 29 വ്യത്യസ്ത ബാങ്ക് ചെക്ക് പാസ്ബുക്കുകൾ, 38 ഡെബിറ്റ് ബാങ്ക് കാർഡുകൾ, 497 സിം കാർഡുകൾ, രണ്ട് പണം കൗണ്ടിംഗ് ചെയ്യുന്ന മെഷീനുകൾ, പതിനാറ് ലക്ഷത്തി തെണ്ണൂറ്റി അയ്യായിരം രൂപ , പത്ത് ബാങ്ക് പാസ്ബുക്കുകൾ എന്നിവ കണ്ടെടുത്തതായി പോലീസ് കമ്മീഷണർ പറഞ്ഞു.
തട്ടിപ്പ് നടത്തിയ ശേഷം അവരുടെ കൈവശം ഉണ്ടായിരുന്നതാണ് ഇ പണമെന്നാണ് കമ്മീഷണർ വ്യക്തമാക്കുന്നത്. ദുബായിൽ താമസിക്കുന്ന മഖ്ബൂലിന്റെ മൂന്നാമത്തെ മകനും നാലാമത്തെ പ്രതിയുമായ മഹേഷ് ദേശായിയുമായാണ് ഇയാൾ ഹവാല റാക്കറ്റ് നടത്തുന്നതെന്നും പോലീസ് പറഞ്ഞു.
മഹേഷ് ദേശായിയും മറ്റൊരാളും ചേർന്ന് ദുബായിൽ നിന്ന് ഹവാല റാക്കറ്റ് നടത്തിയിരുന്നു. കൂടാതെ ഇരുവരും മഖ്ബൂലിന് പണം അയച്ചിരുന്നു. ക്രിപ്‌റ്റോകറൻസിയുള്ളവരെ കൊള്ളയടിച്ച് പണം നൽകുകയായിരുന്നു മഖ്ബൂലിന്റെ ജോലി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 100 കോടി രൂപയുടെ ഇടപാടാണ് ഇവർ നടത്തിയത്. മഖ്ബൂലിന് ചൈനീസ്, ദുബായ് ബാങ്ക് അക്കൗണ്ടും നിരവധി സ്വത്തുക്കളുമുണ്ടെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.
കൂടാതെ ഇവരുടെ തട്ടിപ്പ് ശൃംഖല മനസ്സിലാക്കാൻ അന്വേഷണം നടക്കുന്നുണ്ടെന്നും മറ്റ് രണ്ട് പ്രതികളെ പിടികൂടാൻ കേന്ദ്ര ഏജൻസികൾ ഇടപെടുമെന്നും കമ്മീഷണർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: