ഭോപ്പാൽ ; പാകിസ്ഥാന് സിന്ദാബാദ് വിളിച്ച പ്രതി ഇനി മാസത്തിൽ രണ്ട് തവണ ഭാരത് മാതാവിന് ജയ് വിളിക്കണമെന്ന് കോടതി . മദ്ധ്യപ്രദേശ് റെയ്‌സൻ ജില്ലയിലെ മണ്ഡിദീപ് നിവാസിയായ ഫൈസൽ ഖാനോടാണ് മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ ഈ നിർദേശം .
ഭോപ്പാൽ പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ലോക്കൽ പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന ത്രിവർണ പതാകയെയാണ് ഫൈസൽ 21 തവണ അഭിവാദ്യം ചെയ്യേണ്ടത് . എല്ലാ മാസവും ആദ്യത്തെയും നാലാമത്തെയും ചൊവ്വാഴ്ചകളിൽ രാവിലെ 10 നും 12 നും ഇടയിലാണ് ഇത് ചെയ്യേണ്ടത് . ഈ വ്യവസ്ഥ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പോലീസ് കമ്മീഷണർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിൽ നിർദേശിച്ചു.
പ്രതിയിൽ ഉത്തരവാദിത്തബോധവും രാജ്യസ്‌നേഹവും ഉണർത്താനാണ് ഈ നിബന്ധന ഏർപ്പെടുത്തിയിരിക്കുന്നതെന്നും കോടതി പറഞ്ഞു.2024 മെയ് 17 ന് ഭോപ്പാലിലെ മിസ്‌റൗഡ് പോലീസ് സ്റ്റേഷനിൽ ഫൈസലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
താൻ ജനിച്ചുവളർന്ന രാജ്യത്തിനെതിരെ ഫൈസൽ മുദ്രാവാക്യം വിളിച്ചെന്നും അതുവഴി ദേശീയ ഐക്യത്തിനും സൗഹാർദത്തിനും കോട്ടം വരുത്താൻ ശ്രമിക്കുകയാണെന്നും സർക്കാർ അഭിഭാഷകൻ സികെ മിശ്ര വ്യക്തമാക്കി. ഈ രാജ്യത്ത് ഫൈസലിന് അതൃപ്തിയുണ്ടെങ്കിൽ അയാൾക്ക് ജീവിക്കാൻ ആഗ്രഹിക്കുന്ന മറ്റേതെങ്കിലും രാജ്യത്തേക്ക് പോകാൻ സ്വാതന്ത്ര്യമുണ്ടെന്ന് പ്രോസിക്യൂഷൻ പറയുന്നു.
പാകിസ്ഥാൻ സിന്ദാബാദ്, ഹിന്ദുസ്ഥാൻ മുർദാബാദ് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന ഫൈസൽ വീഡിയോ ക്ലിപ്പും പ്രോസിക്യൂഷൻ ഹാജരാക്കി. ഈ ക്ലിപ്പ് പ്രധാന തെളിവായി പരിഗണിച്ചാണ് ജാമ്യാപേക്ഷ പരിഗണിക്കവെ ഫൈസലിന് ഹൈക്കോടതി ഈ പ്രത്യേക നിബന്ധന വെച്ചത്.മാത്രമല്ല 50000 രൂപ പിഴ അടക്കണമെന്നും നിർദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: