Business

ജിഎസ്ടി കുറച്ചടച്ച് വെട്ടിപ്പിനു ശ്രമം, കെഎസ്‌ഐഡിസി ചീഫ് ഫിനാന്‍സ് ഓഫീസര്‍ക്കെതിരെ ഓഡിറ്റ് റിപ്പോര്‍ട്ട്

Published by

തിരുവനന്തപുരം: ജിഎസ്ടി 18% ആണെന്ന് അറിയാമായിരുന്നിട്ടും 12% മാത്രം അടച്ച് കെഎസ്‌ഐഡിസിക്ക് 3.6 കോടിയുടെ അധിക ബാധ്യത വരുത്തിയത് അഴിമതി ലക്ഷ്യമിട്ട്. വ്യവസായ പാര്‍ക്കുകളുടെ നിര്‍മ്മാണത്തിനാണ് കെഎസ്‌ഐഡിസി ഉദ്യോഗസ്ഥര്‍ ജിഎസ്ടി കുറച്ചടച്ചത്.

2017 ജനുവരി മുതല്‍ 2023 വരെ വിവിധ വിവസായപാര്‍ക്കുകളില്‍ നടത്തിയ 61 കോടിയുടെ നിര്‍മ്മാണങ്ങളില്‍ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റില്‍ ക്രമക്കേട് കണ്ടെത്തുകയുയിരുന്നു. വാടകയ്‌ക്ക് നല്‍കാനായി വ്യവസായപാര്‍ക്കുകളില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചപ്പോള്‍ കെഎസ്‌ഐഡിസി 18 നു പകരം 12% മാത്രമാണ് ജിഎസ്ടി അടച്ചത്.

പ്രോജക്ട് മാനേജരും കരാറെടുത്ത കമ്പനിയും 18% ആണ് ജിഎസ്ടി എന്ന് ചൂണ്ടിക്കാട്ടിയിട്ടും 12% അടച്ചാല്‍ മതിയെന്ന് ചീഫ് ഫിനാന്‍സ് ഓഫീസര്‍ നിര്‍ദ്ദേശിച്ചുവെന്നാണ് കണ്ടെത്തല്‍. പാലക്കാട് കെഎസ്‌ഐഡിസി പാര്‍ക്കില്‍ 15.08 കോടിയുടെ കെട്ടിടം നിര്‍മ്മിക്കാന്‍ കരാര്‍ കൊടുത്തതില്‍ അടച്ച ജിഎസ്ടി കുറവാണെന്ന് കണ്ടെത്തിയതോടെയാണ് 2017 മുതലുള്ള നിര്‍മ്മാണങ്ങള്‍ ഓഡിറ്റിന് വിധേയമാക്കിയതും ഇത്രയും വലിയ വെട്ടിപ്പു കണ്ടെത്തിയതും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by