കോട്ടയം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ നിന്ന് പൊതുപ്രവര്‍ത്തകര്‍ പാഠം പഠിക്കണമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. അതിനൊപ്പം പി പി ദേവി എന്ന ധിക്കാരിയായ പൊതുപ്രവര്‍ത്തകയെ പാഠം പഠിപ്പിക്കുകയും വേണമെന്ന് സോഷ്യല്‍ മീഡിയ.
നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോടാണ് സ്പീക്കര്‍ പ്രവര്‍ത്തകര്‍ പാഠം പഠിക്കണമെന്ന പ്രതികരണം നടത്തിയത്. നവീന്‌റെ മരണത്തിനിടയാക്കിയ പി പി ദിവ്യയെ പ്രത്യക്ഷമായി തള്ളാതെ എങ്ങും തൊടാത്ത മറുപടിയാണ് ഷംസീര്‍ നല്‍കിയത്.
അതേസമയം പി പി ദേവി അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്റ്യാ പ്രസിഡന്റുമായി പി കെ ശ്രീമതി പ്രതികരിച്ചു. നവീന്‍ ബാബുവിന്റെ ആത്മഹത്യ നിര്‍ഭാഗ്യകരമാണ്. ഇവരുടെ ഭര്‍ത്താവിന്‌റെ പേരില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പരിശോധിച്ച ശേഷം മറുപടി നല്‍കാമെന്നും ശ്രീമതി പറഞ്ഞു. തന്റെ മകന്റെ പേരില്‍ വസ്തുതാ വിരുദ്ധമായ ആരോപണം ഉയര്‍ന്ന സമയം ഉണ്ടായിരുന്നു എന്ന് വിശദീകരിച്ച് ദിവ്യയെ ന്യായീകരിക്കാനും ശ്രീമതി പരോക്ഷമായി ശ്രമിക്കുകയും ചെയ്തു.
പൊതുജന വികാരം ദിവ്യക്കെതിരാണെന്ന് മനസ്സിലാക്കിയതോടെ വളരെ കരുതലോടെയാണ് സിപിഎം നേതാക്കള്‍ പ്രതികരണം നടത്തുന്നത്. എന്നാല്‍ അധികാരമത്തിനോടുള്ള സഹജമായ ആഭിമുഖ്യം ഇവരുടെയെല്ലാം വാക്കുകളില്‍ പ്രതിഫലിക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: