കണ്ണൂര്‍: ഇത് മോദിജിക്കുള്ള പിറന്നാള്‍ സമ്മാനമാണ്… ഭാരതത്തിന്റെ ഈ പരമോന്നത നേതാവിനോ ടുള്ള അളവറ്റ സ്നേഹവും ആരാധനയുമാണ് വിദ്യാര്‍ഥിയായ ശ്രീനാഥിനെ ഇത്തരത്തിലുള്ള വര്‍ണച്ചി ത്രമൊരുക്കാന് പ്രേരിപ്പിച്ചത്. ഇത് പെന്‍സില്‍ ഡ്രോയിങ്ങോ ഓയില്‍ പെയിന്റിങ്ങോ ഒന്നുമല്ല. അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും അല്പം ഉമിക്കരിയും ചാലിച്ച മിശ്രിത വര്‍ണക്കൂട്ടില്‍ നിമിഷനേരം കൊണ്ട് രൂപപ്പെടുത്തിയതാണ് മോദിയുടെ ഈ മനോഹര ചിത്രം.
ഇങ്ങനെ ഒരു വ്യത്യസ്ത ചിത്രം തയ്യാറാക്കുന്നതിന് ദിവസങ്ങളോ മാസങ്ങളോ ഉള്ള യാതൊരു മുന്നൊരുക്കങ്ങളും നടത്തിയിരുന്നില്ലെന്നാണ് ശ്രീനാഥ് പറയുന്നത്. ഏതാണ്ട് 4 അടിയോളം നീളവും വീതിയുമുള്ള വര്ണപ്പൊടിയില് തീര്‍ത്ത മോദി ചിത്രം പൂര്‍ത്തിയാക്കാന്‍ 2 മണിക്കൂറില്‍ കുറച്ചുള്ള സമയം മാത്രമേ ഈ കലാകാരന് വേണ്ടിവന്നുള്ളൂ. മോദിക്കായി ഒരുക്കിയ ഈ പിറന്നാള്‍ സമ്മാനം ഈ വര്‍ഷം നല്കാന് സാധിച്ചില്ലെങ്കിലും അടുത്ത വര്‍ഷമെങ്കിലും സാധിക്കണമേ എന്നാണ് ബിഎ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി കൂടിയായ ശ്രീനാഥിന്റെ ആഗ്രഹം. പ്രമുഖ കളമെഴുത്തു പാട്ടുകാരനും കലാകാരനുമായ കണ്ണൂര്‍ മട്ടന്നൂര്‍ മരുതായി നാലങ്കേരി സതീശന് തെയ്യമ്പാടി നമ്പ്യാരിന്റെ മകനാണ് 21 കാരനായ ശ്രീനാഥ്. കളമെഴുത്തിലും പ്രത്യേക പരിശീലനം അച്ഛനില്‍ നിന്നാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: