ഗുവാഹത്തി : പാർലമെൻ്റ് മന്ദിരവും ദേശീയ തലസ്ഥാനത്തെ ചുറ്റുമുള്ള പ്രദേശങ്ങളും വഖഫ് ഭൂമിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്ന് എഐയുഡിഎഫ് മേധാവി ബദ്‌റുദ്ദീൻ അജ്മൽ .ബുധനാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവേയായിരുന്നു അജ്മലിന്റെ അവകാശവാദം .പാർലമെൻ്റ് മന്ദിരവും ദേശീയ തലസ്ഥാനത്തെ വസന്ത് വിഹാറിന് ചുറ്റുമുള്ള വിമാനത്താവളം വരെയുള്ള പ്രദേശവും വഖഫ് ബോർഡിന്റേതാണെന്നാണ് അജ്മലിന്റെ വാദം .
‘ ലോകമെമ്പാടുമുള്ള വഖഫ് സ്വത്തുക്കളുടെ ഒരു ലിസ്റ്റ് പുറത്തുവരുന്നു . പാർലമെൻ്റ് മന്ദിരം, പരിസര പ്രദേശങ്ങൾ, വസന്ത് വിഹാർ മുതൽ വിമാനത്താവളം വരെയുള്ള പ്രദേശങ്ങൾ വഖഫ് സ്വത്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അനുമതി ഇല്ലാതെ വഖഫ് ഭൂമി ഉപയോഗിക്കുന്നത് മോശമാണ്. ഈ വഖഫ് ബോർഡ് വിഷയത്തിൽ അവർക്ക് അവരുടെ മന്ത്രാലയം തന്നെ നഷ്ടപ്പെടും . വഖഫ് ഭൂമി മുസ്ലീം സമുദായത്തിന് തിരികെ നൽകണമെന്നും ‘ ബദ്‌റുദ്ദീൻ അജ്മൽ പറഞ്ഞു.
വഖഫ് ബോർഡിന്റെ 9.7 ലക്ഷം ബിഗാസ് ഭൂമി സർക്കാർ ഏറ്റെടുക്കാൻ ശ്രമിക്കുകയാണെന്നും അജ്മൽ ആരോപിച്ചു. അതേസമയം ബീഹാറിലെ പട്‌ന ജില്ലയിലെ ഫതുഹയ്‌ക്ക് സമീപമുള്ള ഗോവിന്ദ്പൂർ ഗ്രാമം മുഴുവൻ സുന്നി വഖഫ് ബോർഡ് ഗ്രാമം തങ്ങളുടെ സ്വത്തായി പ്രഖ്യാപിക്കുകയും ഹിന്ദു നിവാസികളോട് ഗ്രാമം ഒഴിയാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: