പാലക്കാട്:പാലക്കാട് ഉപതെരഞ്ഞെടുപ്പില് കോണ്ഗ്രസില് വിമത ശബ്ദം ഉയര്ത്തിയ ഡോ സരിന് സിപിഎം സ്ഥാനാര്ത്ഥിയാകുമെന്ന് സൂചന. സി പി എം സ്വതന്ത്ര സ്ഥാനാര്ത്ഥിയാകാന് ഡോ സരിന് സമ്മതം മൂളിയെന്നാണ് വാര്ത്ത്.
ഇക്കാര്യം സരിന് വ്യാഴാഴ്ച വാര്ത്താ സമ്മേളനത്തില് അറിയിക്കുമെന്നാണ് റിപ്പോര്ട്ട്.തുടര്ന്നാകും സി പി എം സ്ഥാനാര്ത്ഥി പ്രഖ്യാപനം നടത്തുക. ബുധനാഴ്ച രാവിലെ, നേരത്തേ കോണ്ഗ്രസ് വിട്ട ജില്ലയിലെ നേതാക്കളുമായും ഡോ സരിന് ആശയവിനിമയം നടത്തിയിരുന്നു.
ഡോ സരിന് നേരത്തേ തന്നെ സി പി എം നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നാണ് കോണ്ഗ്രസ് നേതാക്കളുടെ അനുമാനം. സ്ഥാനാര്ത്ഥിയാകാനുളള മോഹം നേരത്തേ തന്നെ ഡോ സരിന് രാഹുല് ഗാന്ധിയുള്പ്പെടെയുളളവരെ അറിയിച്ചിരുന്നു. എന്നാല് അദ്ദേഹത്തെ അനുനയിപ്പിക്കാമെന്നാണ് കോണ്ഗ്രസ് നേതാക്കള് കരുതിയിരുന്നത്.
ഡോ സരിന് സി പി എമ്മുമായി ആശയവിനിമയം നടത്തുന്നുവെന്ന അറിവുണ്ടായിരുന്നതിനാലാണ് വ്യാഴാഴ്ച അദ്ദേഹം പരസ്യമായി കോണ്ഗ്രസിനെതിരെ വാര്ത്താ സമ്മേളനം നടത്തിയിട്ടും പാര്ട്ടി കാരണം കാണിക്കല് നോട്ടീസ് പോലും നല്കാതിരുന്നത്. ഡോ സരിന് രക്തസാക്ഷി പരിവേഷം നല്കേണ്ട എന്ന തീരുമാനത്തിലാണിത്. സ്വയം പോകുന്നെങ്കില് പോകട്ടെ എന്ന നിലപാടിലായിരുന്നു കോണ്ഗ്രസ് നേതാക്കള്.
സി പി എമ്മിനെ സംബന്ധിച്ചിടത്തോളം തുടര്ച്ചയായി മൂന്നാം സ്ഥാനത്തേക്ക് പോകുന്ന മണ്ഡലമാണ് പാലക്കാട്. ഇവിടെ ഒരു കച്ചിത്തുരുമ്പ് കിട്ടിയിരിക്കുകയാണ് ഡോ സരിനിലൂടെ. ഷാഫി പറമ്പിലിന്റെ പിന്ഗാമിയായി എത്തിയ രാഹുല് മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടിയാണ് ഡോ സരിന് സ്ഥാനാര്ത്ഥിയാകുന്നതോടെ ഉണ്ടാവുക.
നേരത്തേ പി വി അന്വര് ഡോ സരിനെ കണ്ട് ഡി എം കെയിലേക്ക് ക്ഷണിച്ചെങ്കിലും വഴങ്ങിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: