ന്യൂദല്‍ഹി: മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി ഇന്ത്യയില്‍ നടക്കുന്ന ആഗോള ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ യോഗത്തില്‍ നടത്തിയ പ്രസംഗം വൈറലാകുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ടെലികോം രംഗത്ത് ഇന്ത്യ നടത്തിയ കുതിപ്പിനെക്കുറിച്ചാണ് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ചെയർമാൻ കൂടിയായ ആകാശ് അംബാനി നടത്തിയ ഹ്രസ്വമായ ഈ പ്രസംഗം. മോദി കൂടി സദസ്സില്‍ ഇരിക്കുമ്പോഴായിരുന്നു ആകാശ് അംബാനിയുടെ ഈ പ്രസംഗം.
ദൂരദര്‍ശന്‍ മലയാളം പങ്കുവെച്ച പ്രസംഗത്തിന്റെ ഭാഗം:
“8 വർഷം മുമ്പ് 2Gയിൽ ഇഴഞ്ഞുനീങ്ങിയ ഒരു ജനത ഇപ്പോൾ 5G ഹൈവേയിലൂടെ കുതിച്ചുകയറുന്നതിൽ ലോകം അമ്പരപ്പിലാണ്. 6Gയിൽ ഇന്ത്യക്ക് ഇതിലും മികച്ച റെക്കോർഡ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു: “- ആകാശ് അംബാനി പറഞ്ഞു. മൊബൈല്‍ ബ്രോഡ് ബാന്‍റ് സ്വീകരിക്കുന്ന കാര്യത്തില്‍ ലോകത്തില്‍ 155ാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യ പക്ഷെ ലോകത്തിലെ ഏറ്റവും വലിയ ഡേറ്റാ വിപണിയാണ്. “- ആകാശ് അംബാനി അഭിപ്രായപ്പെട്ടു.
“പണ്ട് ഇന്ത്യയിലെ യൂണികോണ്‍ കമ്പനികളെ (100 കോടി ഡോളര്‍ ആസ്തിയുള്ള സ്റ്റാര്‍ട്ടപ് കമ്പനിയാണ് യൂണികോണ്‍ കമ്പനി) കൈവിരലില്‍ എണ്ണാന്‍ കഴിയുമായിരുന്നു. ആ സ്ഥാനത്ത് ഇന്ന് ഇന്ത്യ ഏറ്റവുമധികം യൂണികോണുകളെ സൃഷ്ടിക്കുന്ന മൂന്നാമത്തെ രാജ്യമാണ്. ഇന്ത്യയില്‍ നടപ്പാക്കിയ യുപിഐ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ പേയ്മെന്‍റ് ഇടപാടിനുള്ള സംവിധാനമായി മാറി.” – ആകാശ് അംബാനി പറഞ്ഞു.
“ലോകത്തില്‍ ഏറ്റവും വിലക്കുറവില്‍ ഡേറ്റ നല്‍കുന്ന രാജ്യം ഇന്നും ഇന്ത്യയാണ്. അതേ സമയം തന്നെ ഏറ്റവും വേഗതയുള്ള ഇന്‍റര്‍നെറ്റുള്ള രാജ്യങ്ങളില്‍ ഒരെണ്ണമാണ് ഇന്ത്യ..” – ആകാശ് അംബാനി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക