തിരുവനന്തപുരം: അങ്കണവാടികളിലെ ആയമാരായി ജോലി ചെയ്യുന്നവര്‍ക്ക് അടിസ്ഥാന യോഗ്യത നിശ്ചയിക്കാന്‍ സര്‍ക്കാര്‍ . പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്റ് ലൈഫ് ലോങ് എജ്യുഷന്‍ കേരളയുടെ നേതൃത്വത്തില്‍ പ്രീസ്‌കൂള്‍ മേഖലയില്‍ ശാസ്ത്രീയ പരിശീലനം നേടിയ ആയമാരെ വാര്‍ത്തെടുക്കുന്നതിനായി ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്റ് പ്രീസ്‌കൂള്‍ മാനേജ്മെന്റ് എന്ന പുതിയ കോഴ്‌സ് ആരംഭിക്കുകയാണ്. കോഴ്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. പ്രീസ്‌കൂള്‍ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും ശിശുവികാസത്തിന്റെയും പരിപാലനത്തിന്റെയും അടിസ്ഥാന ഘടകങ്ങളെക്കുറിച്ച് അറിവുള്ളവരാകണമെന്ന് മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ശിശു പരിപാലക തസ്തികയില്‍ സേവനം നല്‍കുന്നതിനുള്ള അടിസ്ഥാന യോഗ്യത നിശ്ചയിച്ച് ഒരു പുതിയ ഡിപ്ലോമാ കോഴ്സ് സ്‌കോള്‍-കേരളയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്. പ്രീസ്‌കൂള്‍ ആയമാര്‍ക്ക് തൊഴില്‍പരമായ ശേഷികളും ധാരണകളും മനോഭാവങ്ങളും വികസിപ്പിക്കുന്നതിനായി രൂപകല്പന ചെയ്തതാണ് ഈ കോഴ്സ് .സ്‌കോള്‍-കേരള ആരംഭിക്കുന്ന പുതിയ കോഴ്സ് നിലവില്‍ സേവനമനുഷ്ഠിക്കുന്ന ആയമാര്‍ക്കും ഈ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: