Kerala

ഖരമാലിന്യ പരിപാലന പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം കേരളത്തില്‍

Published by

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കുന്ന കേരളാ ഖരമാലിന്യ പരിപാലന പദ്ധതിയുടെ പുരോഗതി വിലയിരുത്തി ലോകബാങ്ക് സംഘം. ലോകബാങ്ക് സഹായത്തോടെയുള്ള പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷുമായി സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേംബറില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിശദമായ ചര്‍ച്ച നടത്തി. ലോകബാങ്കിന്റെ പൊതുവായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് കെഎസ്ഡബ്ല്യൂഎംപിയുടെ പ്രവര്‍ത്തനം നിലവില്‍ പുരോഗമിക്കുന്നത്. അതേസമയം കേരളത്തിന്റെ സവിശേഷമായ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ ചില മാറ്റങ്ങള്‍ പ്രവര്‍ത്തനത്തില്‍ വരുത്തുന്നത് അഭികാമ്യമാകുമെന്ന് മന്ത്രി നിര്‍ദേശിച്ചു. വിശദമായ പരിശോധനയ്‌ക്ക് ശേഷം ഈ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാമെന്ന് ലോകബാങ്ക് സംഘം മന്ത്രിയോട് പറഞ്ഞു. കേരളത്തിന്റെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ലോകബാങ്കിന്റെ പിന്തുണയും സഹായവും തുടര്‍ന്നുമുണ്ടാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക